നിരവധി ആരാധകരുള്ള ഗായകനാണ് ഡിജെ അലൻ വാക്കർ. അദ്ദേഹത്തിന്റെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയത് വാർത്തയായിരുന്നു. ഇപ്പോഴിതാ കാണാതായ മൊബൈൽ ഫോണുകൾ കണ്ടെത്തിയിരിക്കുകയാണ്. 26 ഐ ഫോണുകൾ ഉൾപ്പെടെ 39 സ്മാർട്ട് ഫോണുകൾ ആണ് നഷ്ടമായത്.
ഇതിൽ ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിൽ നിന്നാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ഐഎംഇഐ നമ്പർ കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മോഷണത്തിൽ പിന്നിൽ ഉത്തരേന്ത്യൻ കവർച്ചാസംഘമെന്നാണ് സൂചന. പരിപാടി കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഫോണുമായി മോഷ്ടാക്കൾ കേരളംവിട്ടു. വിമാനംപിടിച്ച് കേരളംവിട്ടവരും കൂട്ടത്തിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഒക്ടോബർ ആറ് ഞായറാഴ്ച ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വെച്ചായിരുന്നു മൊബൈലുകൾ മോഷണം പോയത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളിൽ സംഗീത പരിപാടി നടത്തുന്നുണ്ട്. അതിൽ ഒരു സംഗീത പരിപാടിയായിരുന്നു ഇത്. ഇതിന് മുൻപ് ഒക്ടോബർ നാല് വെള്ളിയാഴ്ച ബംഗളൂരുവിലും, ശനിയാഴ്ച ചെന്നൈയിലുമായിരുന്നു പരിപാടികൾ. ഇവിടെയും സമാനമായ മൊബൈൽ കവർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...