Social Media
‘സാനിയ ഇയ്യപ്പന്‍ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തും’; അലിന്‍ ജോസ് പെരേര; കിടിലന്‍ മറുപടിയുമായി നടി
‘സാനിയ ഇയ്യപ്പന്‍ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തും’; അലിന്‍ ജോസ് പെരേര; കിടിലന്‍ മറുപടിയുമായി നടി
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്റില്‍ പങ്കാളിയായി നടി സാനിയ ഇയ്യപ്പന്‍. സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ പഠനം തുടങ്ങാം, ജോലിക്കുപോകാം തുടങ്ങിയ ക്യാപ്ഷനോടെ പങ്കുവെക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ഇത്തരത്തിലുള്ളൊരു വീഡിയോയ്ക്കാണ് സാനിയയും കമന്റുമായി എത്തിയിരിക്കുന്നത്.
സിനിമയുടെ റിലീസ് ദിവസം തിയേറ്ററുകളിലെത്തി ഡാന്‍സ് കളിച്ച് പാട്ട് പാടി റിവ്യൂ പറഞ്ഞ് വൈറലായ അലിന്‍ ജോസ് പെരേരയുടെ ഒരു വീഡിയോയ്ക്കാണ് സാനിയ രസികന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘സാനിയ ഇയ്യപ്പന്‍ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തുമെന്ന്’ പറഞ്ഞുകൊണ്ടുളള പെരേരയുടെ റീല്‍ വൈറലായിരുന്നു. ഈ വീഡിയോയ്ക്കാണ് സാനിയ കമന്റുമായി എത്തിയത്.
‘നിര്‍ത്തിക്കോ’ എന്നായിരുന്നു സാനിയയുടെ കമന്റ്. നിരവധി പേരാണ് സാനിയയുടെ കമന്റിന് മറുപടിയുമായി എത്തുന്നത്. രണ്ടരലക്ഷത്തോളം ലൈക്കുകള്‍ സാനിയയുടെ കമന്റിന് ഇതുവരെ ലഭിച്ചു. ‘അങ്ങനെ സാനിയയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി’, ‘3.5 കോടി ജനങ്ങളെ രക്ഷിച്ചു’ മുതലായ കമന്റുകളാണ് വരുന്നത്. പെരേര വാക്ക് പാലിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇഷ്ടതാരത്തിന് കൊണ്ട് കമന്റ് ചെയ്യിക്കല്‍ ട്രെന്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുണ്ട്. നേരത്തെ രണ്ട് വിദ്യാര്‍ഥിനികള്‍ പോസ്റ്റ് ചെയ്ത് വിഡിയോയ്ക്ക് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട കമന്റ് ചെയ്തിരുന്നു. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഇവരെ നേരിട്ട് കാണാന്‍ എത്താമെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് പുത്തന്‍ ട്രെന്‍ഡ് ആളിക്കത്താന്‍ തുടങ്ങിയത്.
