Bollywood
കോവിഡ്; 25 കോടിയ്ക്ക് പിന്നാലെ മുംബൈ പൊലീസ് ഫൗണ്ടേഷന് കോടികൾ നൽകി അക്ഷയ് കുമാർ
കോവിഡ്; 25 കോടിയ്ക്ക് പിന്നാലെ മുംബൈ പൊലീസ് ഫൗണ്ടേഷന് കോടികൾ നൽകി അക്ഷയ് കുമാർ
കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ രാവെന്നോ പകലെന്നോയില്ലാതെയാണ് പോലീസുകാരുടെ സേവനം. അവരുടെ സേവനത്തെ കുറിച്ച പറയാതിരിക്കാൻ വയ്യ ഇപ്പോളിതാ മുംബൈ പൊലീസ് ഫൗണ്ടേഷന് 2 കോടി സഹായധനം നല്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍.
മുംബൈ പൊലീസ് തന്നെയാണ് അക്ഷയ് കുമാര്‍ ധനസഹായം നല്കിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി അക്ഷയ് കുമാർ നേരെത്തെ നൽകിയിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കര്‍, സന്ദീപ് സര്‍വ് എന്നീ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളുകള്‍ മരിച്ച സാഹചര്യത്തിലാണ് 2 കോടി സഹായം നല്കയിരിക്കുന്നത്.
കൊറോണയ്ക്കെതിരെ പോരാടി ജീവന് ബലിയര്‍പ്പിച്ച മുംബൈ പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്ഡുര്ക്കറെയും സന്ദീപ് സര്‍വേയെയും അഭിവാദ്യം ചെയ്യുന്നു എന്ന് താരം ട്വീറ്റ് ചെയ്തു.
താന്‍ തന്റെ കടമ നിര്‍വഹിച്ചതായും നിങ്ങളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കാരണമാണ് നമ്മള് സുരക്ഷിതരായി ജീവനോടെയിരിക്കുന്നത് മറക്കരുതെന്നും താരം കുറിച്ചു.
akshy kumar
