Malayalam Breaking News
ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേക്ക്…നായകനാവുന്നത് സൂപ്പർ താരം!!!
ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേക്ക്…നായകനാവുന്നത് സൂപ്പർ താരം!!!
ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേക്ക്…നായകനാവുന്നത് സൂപ്പർ താരം!!!
നിവിന്‍ പോളി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. ഈ ചിത്രം ബോളിവുഡിലേക്ക് റീമെയ്ക്ക് ചെയ്യുമ്പോൾ നായകനായി എത്തുന്നത് സൂപ്പർ ഹീറോ അക്ഷയ് കുമാറാണ്. ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്.
നിവിന്‍ പോളി നായകനായി 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈന്‍ ആയിരുന്നു. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘ആക്ഷന്‍ ഹീറോ ബിജു’ വൻ വിജയമായിരുന്നു.നിവിൻ പോളിയെ മുൻ നിര നായകന്മാരിലേക്ക് എത്തിച്ച ചിത്രം കൂടിയാണിത്.
സിംബയ്ക്ക് ശേഷം രോഹിത് ഒരുക്കുന്ന ചിത്രമാണിത്.റൗഡി റാത്തോര്‍, മൊഹ്റ, ആന്‍ മെന്‍ അറ്റ് വര്‍ക്ക്, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ പോലീസ് വേഷത്തിലെത്തി ആരാധകരുടെ കൈയ്യടി നേടിയ താരമാണ് അക്ഷയ് കുമാര്‍.
akshay kumar’s new remake movie
