Actor
പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചത്, കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി; കാളിദാസ് ജയറാം
പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചത്, കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി; കാളിദാസ് ജയറാം
ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും പ്രണയം ഇപ്പോഴും പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അതുപോലെ തന്നെ കാളിദാസിന്റെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡലായ തരിണി കലിംഗരയരാണ് കാളിദാസിന്റെ ഭാര്യയാകാന്‍ പോകുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തരിണിയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കാളിദാസ്.
ഒരു സുഹൃത്ത് മുഖേനയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂടൂത്തില്‍ അവളുടെ ഫോണ്‍കോള്‍ കണക്ടായി. ആ പേര് വെച്ച് സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടില്‍ പറഞ്ഞു. ഞാന്‍ തന്നെ പറയാനിരുന്നതായിരുന്നു. പക്ഷെ ഇത് എളുപ്പമായിരുന്നു. തരിണിയുടെ മാതാപിതാക്കളും തന്റെ അച്ഛനെയും അമ്മയെയും പോലെ ചില്‍ ആണെന്നും കാളിദാസ് വ്യക്തമാക്കി.
വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പക്ഷെ തീര്‍ച്ചയായും അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. അച്ഛന്‍ ജയറാമിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു. ഇപ്പോഴും അച്ഛന് നല്ല രീതിയില്‍ ഡ്രസ് ചെയ്യും. എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ഒരിടം ലഭിച്ചാല്‍ അദ്ദേഹം വിടില്ല. എല്ലാ വീട് പോലെയുമാണ് എന്റെ കുടുംബവും. അച്ഛനോട് ഒരു കാര്യം പറയാനുണ്ടെങ്കില്‍ അമ്മ വഴിയാണ് എത്തുക. സിനിമയെക്കുറിച്ച് വീട്ടില്‍ അധികം സംസാരിക്കില്ല. മറ്റ് നിരവധി വിഷയങ്ങള്‍ സംസാരിക്കാനുണ്ട്.
ഒരുമിച്ചുള്ള സമയം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നു. ഒരുമിച്ച് കൂടാനുള്ള സമയം നഷ്ടപ്പെടുത്താറില്ല. സിനിമകളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാറ് മാളവികയാണ്. പ്രത്യേകിച്ചും എന്നോട്. താനും തിരിച്ച് ചില കാര്യങ്ങളില്‍ വിമര്‍ശിക്കാറുണ്ടെന്നും കാളിദാസ് ജയറാം പറയുന്നു. സിനിമാ രംഗത്തെ വിശേഷങ്ങളും കാളിദാസ് പങ്കുവെച്ചു. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളില്‍ തുടക്ക കാലത്ത് വിഷമം തോന്നുമായിരുന്നു.
പക്ഷെ പിന്നീട് മനസിലാക്കി. എന്റെ വര്‍ക്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനിന്ന് വീട്ടിലിരിക്കുന്നുണ്ടാവും. എവിടെയോ ഞാന്‍ ചെയ്യുന്നത് ശരിയാണ്. നൂറ് പേര്‍ നൂറ് തരത്തില്‍ സംസാരിക്കും. അതില്‍ ആശങ്കപ്പെടേണ്ടെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. കാളിദാസിന്റെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയിലാണ് കാളിദാസും കുടുംബവും താമസിക്കുന്നത്.
ജയറാമിന്റെ മൂത്ത മകളായ മാളവിക ജയറാമും പ്രണയത്തിലാണ്. കാളിദാസിന്റെ വിവാഹനിശ്ചയത്തിന് മാളിവിക കാമുകനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ശ്രദ്ധ നേടി. ഇതേക്കുറിച്ച് താരകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. രജിനിയാണ് കാളിദാസിന്റെ പുതിയ ചിത്രം. ഏറെനാളുകള്‍ക്ക് ശേഷം കാളിദാസ് അഭിനയിക്കുന്ന മലയാള സിനിമയാണിത്.
നമിത പ്രമോദ് നായികയായെത്തുന്ന സിനിമയില്‍ റെബ ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നു. മലയാളത്തില്‍ നായകനായി വലിയ ഹിറ്റുകള്‍ കാളിദാസിന് ലഭിച്ചിട്ടില്ല. രജിനിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കാളിദാസിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മലയാളത്തിലേക്കാളും തമിഴിലാണ് കാളിദാസ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. മികച്ച കഥാപാത്രങ്ങള്‍ നടന് തമിഴില്‍ നിന്നും ലഭിച്ചു.
2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം പഠനത്തിന്റെ വേണ്ടി സിനിമയില്‍ നിന്ന് മാറി നിന്ന താരം പിന്നീട് 2016 ല്‍ മീന്‍ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. തുടര്‍ന്ന് പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് മടങ്ങിയെത്തി. പിന്നീട് മലയാളത്തിലും തമിഴിലും കാളിദാസ് സജീവമായി. തമിഴില്‍ ശ്രദ്ധേയ പ്രകടനം നടത്തി കാളിദാസ് പേരെടുത്തെങ്കിലും മലയാളത്തില്‍ കാളിദാസിന് പേരെടുക്കാന്‍ കഴിഞ്ഞില്ല.