Connect with us

ഹിന്ദിയിൽ എന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ്; അക്ഷയ് കുമാർ

Actor

ഹിന്ദിയിൽ എന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ്; അക്ഷയ് കുമാർ

ഹിന്ദിയിൽ എന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ്; അക്ഷയ് കുമാർ

കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ​ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ സർഫിറയും തിയേറ്ററിൽ ദുരന്തമായി മാറിയിരിക്കുകയാണ്. നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കായിട്ടും ചിത്രം പരാജയപ്പെടുകയായിരുന്നു.

സാധാരണ, തുടരത്തുടരെ ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്യുകയാണ് താരങ്ങൾ ചെയ്യുന്നത്. എന്നാൽ അക്ഷയ്കുമാർ ഇടവേളയെടുക്കാതെ സിനിമകൾ ചെയ്യുന്നുണ്ട്. പ്രതിഫലവും കുറയ്ക്കാറില്ല. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളിൽ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.

ഇപ്പോൾ സർഫിറയും പരാജയമായതോടെ അക്ഷയ് കുമാർ ഇടവേളയെടുക്കണമെന്നാണ് പ്രേക്ഷകര്‌‍ പറയുന്നത്. എന്നാൽ ഈ വേളയിൽ അക്ഷയ്കുമാർ പറഞ്ഞ ചില വാക്കുകളാണ് സേഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹിന്ദിയിൽ തന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ് എന്ന് പറയുകയാണ് താരം.

തുടരെ ഉണ്ടാകുന്ന ഫ്ലോപ്പുകളെ കുറിച്ച് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു, മൂന്ന്, നാല്, അഞ്ച് സിനിമകൾ വിജയിക്കാതിരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവരുണ്ട് ഇവിടെ. അവന്റെ സിനിമ ഓടുന്നില്ല എന്നതിൽ സന്തോഷിക്കുകയാണ് അവർ.

ഞാൻ ഒരേ സമയം 17 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൃത്യ സമയത്ത് വരും, പോകും എന്നൊക്കെ പണ്ട് പറഞ്ഞവർ തന്നെയാണ് സിനിമ പരാജയപ്പെട്ടാൽ, അയാൾ സിനിമയോട് ആത്മർത്ഥത കാണിക്കാത്ത ആളാണ് എന്ന് പറഞ്ഞിരിക്കുന്നത് എന്നുമാണ് അക്ഷയ് കുമാർ പറയുന്നത്.

അതേസമയം, ‘സർഫിറ’യ്ക്ക് ശേഷം ‘ഖേൽ ഖേൽ മേൻ’ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഫർദീൻ ഖാൻ, തപ്‌സി പന്നു, വാണി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അതിനുശേഷം, ‘സിങ്കം എഗെയ്ൻ’, ‘സ്കൈ ഫോഴ്‌സ്’, ‘കണ്ണപ്പ’, ‘ജോളി എൽഎൽബി 3’, ‘വെൽക്കം ടു ദി ജംഗിൾ’, ‘ശങ്കര’ തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാറിന്റെ ലൈനപ്പുകളിലുള്ള സിനിമകളാണ്.

എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂററൈ പോട്ര്’.

2020-ലാണ് സൂററൈ പോട്ര് എത്തിയത്. കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു.

മികച്ച നടൻ, ചിത്രം, നടി ഉൾപ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.

More in Actor

Trending

Recent

To Top