Actor
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നിലത്തേയ്ക്ക് തള്ളിയിട്ട് സുരക്ഷാ സംഘം!; ഓടിചെന്ന് നടന്‍
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നിലത്തേയ്ക്ക് തള്ളിയിട്ട് സുരക്ഷാ സംഘം!; ഓടിചെന്ന് നടന്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രവര്‍ത്തിയില്‍ കയ്യടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
മുംബൈയില്‍ നടന്ന സെല്‍ഫി പ്രമോഷനിടെ ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന് താരത്തിന്റെ അടുത്ത് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവവും അക്ഷയ്‌യുടെ പ്രതികരണവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നടന്റെ സുരക്ഷാ സംഘം നിലത്തേയ്ക്ക് തള്ളിയിടുകയും മാറിനില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട അക്ഷയ് സെക്യൂരിറ്റിയോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ആള്‍ക്കൂട്ടത്തിനിടയിലൂടെ ചെന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയുമായിരുന്നു.
താരം ആരാധകനോട് എന്തൊക്കയോ ചെവിയില്‍ പറയുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചു കൊണ്ട് താരം അവിടെ നിന്നും പോവുകയും ചെയ്തു. അക്ഷയ് കുമാറിന്റെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
അതേസമയം, സെല്‍ഫി ഫെബ്രുവരി 24ന് ആണ് റിലീസ് ചെയ്യുന്നത്. മലയാള സിനിമ ‘െ്രെഡവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ സെല്‍ഫിയില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വേഷമിടുന്നത്.