News
ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു… വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്! ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി; മല്ലിക സുകുമാരൻ
ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു… വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്! ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി; മല്ലിക സുകുമാരൻ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. കഴിഞ്ഞ വർഷം ജൂലൈയിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീരത്തിലും രൂപത്തിലും വൻ മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞെട്ടികരഞ്ഞു എന്ന് പറയുകയാണ് മല്ലിക സുകുമാരൻ.
സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ
ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും. തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല…ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. നോവൽ വായിച്ച എല്ലാവർക്കും അത് സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. എനിക്കും ഉണ്ടത്. എത്രയും പെട്ടെന്ന് റിലീസായാൽ മതിയായിരുന്നു.