ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ ട്വിങ്കിളിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍.
ഗാനം ആലപിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന ട്വിങ്കിളിന്റെ ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. എല്ലാദിനവും നിന്റെ കുസൃതികള്‍ക്ക് സാക്ഷിയാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
നിന്നെ ഞാന്‍ അത്രയധികം സ്നേഹിക്കുന്നുണ്ടങ്കിലും നീ പാട്ട് പാടുന്നത് നിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം എന്നും അക്ഷയ് കുമാര്‍ തമാശരൂപേണേ ട്വിറ്ററില്‍ കുറിച്ചു. വിഡിയോയ്ക്ക് താഴെ ഒരുപാട് ആരാധകരാണ് തങ്ങളുടെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
ഇതിന് മുന്‍പ് ഗോവയില്‍ നിന്നും അക്ഷയ് പങ്കുവെച്ച ഗിറ്റാര്‍ വായിക്കുന്ന വീഡിയോയ്ക്ക് താഴെ ട്വിങ്കിളും രസകരമായി കമന്റ് ചെയ്തിരുന്നു. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കിലും ഇതിന് സാക്ഷിയാകേണ്ടി വന്നില്ല. അതില്‍ എനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ട്വിങ്കിളിന്റെ കമന്റ്.
മലയാളത്തിന്റെ പ്രിയകലാകാരന് ഇന്നസെന്റിന് വിട പറഞ്ഞുവെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിനെ...
തന്റേതായ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള താരമാണ് ശ്രീനിവാസന്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അധികാരം...
സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്ത്രതിനായി കാത്തിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത...