Connect with us

ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ

Bollywood

നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹേരാ ഫേരി 3-ൽനിന്ന് പിന്മാറിയതിന് പിന്നാലെയാണ് നോട്ടീസ്. അഭിനയിക്കാൻ കരാറായി ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് പരേഷ് റാവൽ പിന്മാറിയത്.

ഏപ്രിലിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. പരേഷ് റാവലിന് താത്പര്യമില്ലായിരുന്നുവെങ്കിൽ കരാറാവുന്നതിന് മുമ്പ് തന്നെ അറിയിക്കണമെയിരുന്നുവെന്നാണ് അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനി പറയുന്നത്. കരാർ പ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുകയും ചിത്രീകരണത്തിനായി നിർമാതാവ് പണം മുടക്കുകയും ചെയ്ത ശേഷമാണ് പരേഷ് റാവൽ പിന്മാറ്റം.

എന്നാൽ ഈ വിഷയത്തിൽ പരേഷ് റാവൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, ഇതാദ്യമായല്ല പരേഷ് റാവൽ കരാറായ ശേഷം ചിത്രത്തിൽ നിന്ന് പിന്മാറുന്നത്. 2009 ൽ ഷാരൂഖ് ഖാൻ ചിത്രം ‘ബില്ലു ബാർബർ’ 2023-ൽ ‘ഓഹ് മൈ ഗോഡ് എന്ന ചിത്രത്തിൽ നിന്നും നടൻ പിന്മാറിയിരുന്നു.

More in Bollywood

Trending

Recent

To Top