നാലു ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി, കുത്തുപാളയെടുത്ത പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍; തന്റെ പ്രതിഫലം ഇപ്പോള്‍ വേണ്ടെന്നും നടന്
നാലു ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി, കുത്തുപാളയെടുത്ത പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍; തന്റെ പ്രതിഫലം ഇപ്പോള്‍ വേണ്ടെന്നും നടന്
നാലു ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി, കുത്തുപാളയെടുത്ത പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍; തന്റെ പ്രതിഫലം ഇപ്പോള്‍ വേണ്ടെന്നും നടന്
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അവസാന നാലു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ പരാജയമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്.
കമ്പനി സ്ഥാപകന്‍ വാഷു ഭഗ്നാനിയുടെ മകനും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് അക്ഷയ്കുമാറിന്റെ പിന്തുണയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും പ്രതിഫലം നല്കാന് പോലും കഴിയാത്ത സാഹചര്യത്തിലാണ് കമ്പനി. രണ്ടരകോടിയോളം രൂപയാണ് ക്രൂവിനും വാടകയും മറ്റുമായി കമ്പനി നല്‍കാനുള്ളത്.
ഇതിനെതിരെ പലരും പരാതിയുമായി എത്തിയതോടെയാണ് അക്ഷയ് കുമാര്‍ പിന്തുണയുമായി എത്തിയത്. തന്റെ പ്രതിഫലം പതുക്കെ മതിയെന്നാണ് അദ്ദേഹം അറിയിച്ചെതെന്നാണ് ജാക്കി ഭഗ്നാനി പറഞ്ഞത്. അക്ഷയുടെ ഈയൊരു പിന്തുണയ്ക്കും തീരുമാനത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂജ എന്റര്ടെയ്ന്മെന്റിന്റെ പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ക്രൂ അംഗത്തിനും അവരുടെ പ്രതിഫലം പൂര്‍ണമായി നല്കിയ ശേഷം മാത്രമേ തന്റെ പ്രതിഫലം നല്‍കേണ്ടതുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഭഗ്നാനി പറഞ്ഞു.
അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പൂജാ എന്റര്‍ടെയ്മെന്റ് നിര്‍മ്മിച്ച ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ വന്‍ പരാജയമായിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ അഭിനേതാക്കളായ ടൈഗര്‍ ഷ്രോഫ്, സോനാക്ഷി സിന്‍ഹ, അലയ എഫ്, മാനുഷി ചില്ലര്‍ എന്നിവര്‍ക്കും പ്രതിഫലം നല്കാന് പൂജാ എന്റര്‍ടെയ്ന്‍മെന്റിന് കഴിഞ്ഞിട്ടില്ല.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....