Connect with us

സന്തോഷകരമായ കുടുംബ ജീവിതം നായിക്കുന്നതിന് ദമ്പതിമാര്‍ പരസ്പരം ഒന്നും ഒളിച്ചുവെക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ചിലതൊക്കെ രഹസ്യമാക്കി വെക്കണം; അക്ഷയ് കുമാര്‍

Actor

വിവാദങ്ങള്‍ കൊണ്ടും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും സമ്പന്നമാണ് നടന്‍ അക്ഷയ് കുമാറിന്റെ ജീവിതം. ഇപ്പോഴിതാ തന്റെയും ഭാര്യ ട്വിങ്കിള്‍ ഖന്നയുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്ന് പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാര്‍. 2001 ജനുവരി 17 നായിരുന്നു അക്ഷയ് കുമാറിനെറ്റയും ട്വിങ്കിള്‍ ഖന്നയുടെയും വിവാഹം.

‘എന്റെയും ഭാര്യ ട്വിങ്കിള്‍ ഖന്നയുടെയും രാഷ്ട്രീയം വ്യത്യസ്തമാണ്. തങ്ങളുടെ കാഴ്ചപാടുകള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാറില്ല. അതുപോലെ പരസ്പരം ചര്‍ച്ച ചെയ്യാറുമില്ല. കാരണം അതിനെ കുറിച്ച് സംസാരിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമില്ലെന്ന് അറിയാം.

സന്തോഷകരമായ കുടുംബ ജീവിതം നായിക്കുന്നതിന് ദമ്പതിമാര്‍ പരസ്പരം ഒന്നും ഒളിച്ചുവെക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ചിലതൊക്കെ രഹസ്യമാക്കി വെക്കണം. അത് വളരെ പ്രധാനമാണെന്ന് ഞാന്‍ പറയും. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂ.’ ദേശീയ മാധ്യമമായ എ. എന്‍. ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ടിനു സുരേഷ് സംവിധാനം ചെയ്ത ‘മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യു’ ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേരിലുള്ള ‘ഇന്ത്യ’ എന്നത് ഭാരത് എന്നാക്കി മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

More in Actor

Trending