Connect with us

ഇത് ഒരു വേഷമല്ല, പ്രതീകമാണ്; കഥകളി വേഷത്തിൽ അക്ഷയ് കുമാർ

Hollywood

ഇത് ഒരു വേഷമല്ല, പ്രതീകമാണ്; കഥകളി വേഷത്തിൽ അക്ഷയ് കുമാർ

ഇത് ഒരു വേഷമല്ല, പ്രതീകമാണ്; കഥകളി വേഷത്തിൽ അക്ഷയ് കുമാർ

ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ എട്ടുനിലയിൽ പൊട്ടി. ഒടുവിൽ പുറത്തെത്തിയ സ്കൈ ഫോഴ്സ് എന്ന ചിത്രവും കനത്ത പരാജയമാണ് നേരിട്ടത്. കേസരി ചാപ്റ്റർ 2 ആണ് നടന്റെ പുതിയ ചിത്രം.

ആരാദകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. ഇതുവരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുതിയ കാരക്ടർ ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടൻ.

‘ഇത് ഒരു വേഷമല്ല, ഇത് ഒരു പ്രതീകമാണ് – പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നു’- എന്നാണ് അക്ഷയ് കുമാർ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

കഥകളിയിലെ പച്ച വേഷത്തിലാണ് അക്ഷയ് കുമാർ എത്തിയിരിക്കുന്നത്. രാജാക്കൻമാരെ പച്ച വേഷത്തിലാണ് കഥകളിയിൽ അവതരിപ്പിക്കുന്നത്. കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡെ , ആർ മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രഘു പാലാട്ടിന്റെയും പുഷ്പ പാലാട്ടിന്റെയും ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജാലിയൻവാലാബാഗ് കൂ ട്ടക്കൊലയുടെ പറയപ്പെടാത്ത കഥയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റും അഭിഭാഷകനുമായ സി ശങ്കരൻ നായർ നയിച്ച നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധർമ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച കേസരി ചാപ്റ്റർ 2, 2019 ലെ ചിത്രമായ കേസരിയുടെ തുടർച്ചയാണ്. ചിത്രം ഏപ്രിൽ 18 ന് തിയേറ്ററുകളിൽ എത്തും.

More in Hollywood

Trending

Recent

To Top