Bollywood
ഉള്ളിക്കൊക്കെ ഇപ്പോ എന്താ വില;അക്ഷയ് ഭാര്യയ്ക്ക് നൽകിയ വിലകൂടിയ സമ്മാനം കണ്ടോ..
ഉള്ളിക്കൊക്കെ ഇപ്പോ എന്താ വില;അക്ഷയ് ഭാര്യയ്ക്ക് നൽകിയ വിലകൂടിയ സമ്മാനം കണ്ടോ..
ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും.ഇപ്പോളിതാ അക്ഷയ് ട്വിങ്കിളിന് നൽകിയ ഒരു സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.ഒരൊന്നൊന്നര സമ്മാനമാണ് തന്റെ ഭാര്യ, നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയ്ക്ക് അക്ഷയ് കൊടുത്തത്. എന്നുവെച്ചാല്‍ അങ്ങേയറ്റം വിലയേറിയത്.എന്താണന്നല്ലേ… ഉള്ളികൊണ്ടുള്ള ഒരു ജോഡി കമ്മല്‍.
ആക്ഷന്‍ ഖിലാഡിയുടെ പുതിയ ഡ്രാമയെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഉള്ളിക്കമ്മലിന്റെ ബിഹൈന്‍ഡ് ദ സ്റ്റോറി ഇങ്ങനെയാണ്, പുതിയ ചിത്രം ഗുഡ് ന്യൂസിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ് അക്ഷയ്. കൂടെയുണ്ടായിരുന്ന കരീന കപൂറിന് ഷോയില്‍വെച്ച് സമ്മാനിച്ചതാണ് ഉള്ളിക്കമ്മല്‍.
കരീനയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിയതുകൊണ്ടും തന്റെ ഭാര്യയ്ക്ക് അതിഷ്ടമാകുമെന്ന് തോന്നിയതുകൊണ്ടും അക്ഷയ് അതിങ്ങ് കൈയോടെ കൊണ്ടുപോന്നു. ഉള്ളിക്കൊക്കെ ഇപ്പോ എന്താ വില! പക്ഷേ, ട്വിങ്കിളിന്റെ പ്രതികരണത്തിന് അതിനേക്കാള്‍ വിലയുണ്ടായിരുന്നു. ചിലപ്പോള്‍ ഏറ്റവും ലളിതമായ നിസ്സാരമായ വസ്തുക്കള്‍ക്കാണ് ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ കഴിയുക എന്നാണ് ഉള്ളിക്കമ്മലിന്റെ ചിത്രം പങ്കുവെച്ച് ട്വിങ്കിള്‍ കുറിച്ചത്.
കുടുംബവുമൊത്ത് റെസ്റ്റോറന്റില്‍ എത്തിയ അക്ഷയ് കുമാര്‍ വെയ്റ്റര്‍ക്ക് ടിപ്പുകൊടുത്തതുതന്നെ വാര്‍ത്തയായിരുന്നു. ഒന്നും രണ്ടും രൂപയല്ല കേട്ടോ. രൂപാ പതിനായിരമാണ് അക്ഷയ് വെയ്റ്ററുടെ കൈയില്‍ വെച്ചുകൊടുത്തത്. ഈ വാർത്തയും വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
akshai’s gift for his wife