Tamil
ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്
ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്
രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ നടന് ശന്തനു ഭാഗ്യരാജും ആധവ് കണ്ണദാസനുമാണ് കാര്യം അറിയിച്ച് എത്തിയിരിക്കുന്നത് മെയ് ഒന്നിനാണ് അജിത്തിന്റെ ജന്മദിനം.
”പ്രിയപ്പെട്ട തല ആരാധകര്‍ക്ക്…അജിത് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തില് ഒരു പൊതു ഡിപിയും ഉപയോഗിക്കരുതെന്നും കൊറോണ സമയത്ത് ആഘോഷമാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു… ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയാണ്…ഒരു ആരാധകന്, സഹനടന്‍, മനുഷ്യന് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനിക്കുന്നു” എന്നാണ് ആധവ് കണ്ണദാസന്റെ ട്വീറ്റ്.
അജിത്ത് സാറിന്റെ ഓഫീസില്‍ നിന്നും കോള്‍ ലഭിച്ചതായും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ മാനിക്കുന്നതായും നടന് ശന്തനു ഭാഗ്യരാജും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ajth
