Connect with us

അജിത്തേ കടവുളേ…ശബരിമല സന്നിധാനത്ത് അജിത് സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ആരാധകർ; പിന്നാലെ വിമർശനം

Tamil

അജിത്തേ കടവുളേ…ശബരിമല സന്നിധാനത്ത് അജിത് സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ആരാധകർ; പിന്നാലെ വിമർശനം

അജിത്തേ കടവുളേ…ശബരിമല സന്നിധാനത്ത് അജിത് സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ആരാധകർ; പിന്നാലെ വിമർശനം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ ഈ താരത്തിന് ആരാധകർ ഏറെയാണ്. കാതൽ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാർ എന്ന നടനെ പ്രേക്ഷകർ സ്‌നേഹിക്കാൻ ആരംഭിച്ചത്.

സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷൻ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ശാലിനി സിനിമയിലൊന്നും സജീവമല്ലെങ്കിലും നടിയുടേ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ശബരിമല സന്നിധാനത്ത് നടൻ അജിത്തിന്റെ സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ ആരാധകർ. അജിത്തിന്റെ ചിത്രം പതിച്ച ബാനറുമായാണ് സംഘം എത്തിയത്. അജിത്തേ കടവുളേ എന്ന മുദ്രാവാക്യം വിളിച്ചാണ് സംഘം ബാനറുമായി എത്തിയത്.

പുതിയ സിനിമയായ ‘വിടാമുയർച്ചി’യുടെ ടീസർ ആവശ്യപ്പെട്ടായിരുന്നു ബാനർ ഉയർത്തിയത്. റാണിപ്പേട്ടിൽ നിന്നുള്ള ആരാധകർ എന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നടക്കം വലിയ വിമർശനം ഉയരുന്നുണ്ട്. ക്ഷേത്രാങ്കണത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് ഏറെ പേരും ആവശ്യപ്പെടുന്നത്. ദേവസ്വം ബോർഡും സംഭവം പരിശോധിക്കുമെന്നും വിവരമുണ്ട്.

അതേസമയം, അജിത്ത് ചിത്രം വിടാമുയർച്ചിയുടെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് വിവരം. കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 കനത്ത പരാജയമായി മാറിയതിനാൽ വിടാമുയർച്ചി ഉടനെ റിലീസ് ചെയ്യണ്ട എന്നാണ് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ തീരുമാനം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയാവുന്നത്.

എന്നാൽ സിനിമയുടെ അപ്‌ഡേറ്റുകളോ ടീസറോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022ൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം ‘വലിമൈ’യ്ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രമാണ് വിടാമുയർച്ചി. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക എന്നാണ് വിവരം. സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More in Tamil

Trending

Recent

To Top