News
മൂന്ന് ദിവസം കൊണ്ട് അജിത്തിന്റെ തുനിവ് 100 കോടി ക്ലബിലേയ്ക്ക്…!!; ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മൂന്ന് ദിവസം കൊണ്ട് അജിത്തിന്റെ തുനിവ് 100 കോടി ക്ലബിലേയ്ക്ക്…!!; ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തല അജിത് നായകനായി പൊങ്കല്‍ റിലീസായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമയ് എന്നിവക്ക് ശേഷം അജിത് എച്ച് വിനോദ് ടീം ഒന്നിച്ച ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്.
ആദ്യ മൂന്ന് ദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് മാത്രം 46 കോടി രൂപ നേടിയ ഈ ചിത്രം ആകെ മൊത്തം ഇന്ത്യയില്‍ നിന്നും നേടിയത് 70 കോടിയോളമാണ്. വിദേശത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചിത്രം ഇതിനോടകം 93 കോടി രൂപയുടെ ആഗോള കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്.
നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ഹെയ്സ്റ്റ് ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. തല അജിത് കുമാര്‍, നായികാ വേഷം ചെയ്ത മഞ്ജു വാര്യര്‍ എന്നിവരുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
ജോണ്‍ കൊക്കന്, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാര്‍, വീര, മഹാനദി ശങ്കര്‍, നയന സായി, ആമിര്‍, സിബി ചന്ദ്രന്, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ച ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂര്‍, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജിബ്രാന് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
