Connect with us

മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണം!; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍

News

മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണം!; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍

മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണം!; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍ അദ്ദേഹം മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ അതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

മോഹന്‍ലാലിന്റെ ഇമേജാണ് അദ്ദേഹത്തെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കുന്നതില്‍ തടസ്സമായതെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാലിന്റെ ‘നല്ല റൗഡി’ എന്ന ഇമേജ് ഒരു പ്രശ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ആ ഇമേജ് തട്ടിമാറ്റാന്‍ കഴിയുമെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് അടൂര്‍ പറഞ്ഞു.

ഇഷ്ടപ്പെട്ട നടി കാവ്യാമാധവനാണ്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നും അടൂര്‍ പറഞ്ഞു. മമ്മൂട്ടി, മധു, ദിലീപ് തുടങ്ങിയവരെ സിനിമയിലെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തത്, അവരുടെ സ്റ്റാര്‍ വാല്യു കണക്കിലെടുത്താണോ എന്ന ചോദ്യത്തിന് അടൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘എന്റെ കഥാപാത്രങ്ങളുമായി അവര്‍ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് എന്റെ മാനദണ്ഡം. അവരെല്ലാം നല്ല അഭിനേതാക്കളാണ്. കാസ്റ്റിംഗ് അഭിനയത്തിന്റെ പകുതിയാണ്’. അടൂര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ പി കെ നായര്‍ ആണ്. ‘എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്നെ ഏറെ ആകര്‍ഷിച്ചു’വെന്നും അടൂര്‍ പറഞ്ഞു.

മുഖാമുഖം എന്ന സിനിമ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിമര്‍ശനങ്ങളെക്കുറിച്ച് അടൂരിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇവിടെ പലര്‍ക്കും സിനിമ മനസ്സിലാകാത്തത് കൊണ്ടാണ് അത്. ഇത് തങ്ങളുടെ ജീവിതമാണെന്ന് പറഞ്ഞുകൊണ്ട്, പശ്ചിമ ബംഗാളിലെ സഖാക്കളില്‍ നിന്ന് എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് തന്നോട് പറഞ്ഞു. അങ്ങനെ അറിവുള്ള കമ്മ്യൂണിസ്റ്റുകാരുമുണ്ട്. അടൂര്‍ പറഞ്ഞു.

More in News

Trending

Recent

To Top