News
അജിത്തിന് സംഭവിച്ചത് എന്ത്?, നടന്റെ ഇപ്പോഴത്തെ അവസ്ഥ! ആദ്യ പ്രതികരണവുമായി നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര
അജിത്തിന് സംഭവിച്ചത് എന്ത്?, നടന്റെ ഇപ്പോഴത്തെ അവസ്ഥ! ആദ്യ പ്രതികരണവുമായി നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര
തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍. കഴിഞ്ഞ ദിവസമായിരുന്നു നടന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വിവരം പുറത്തെത്തിയത്. വര്‍ഷാവര്‍ഷം നടത്താറുള്ള പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്നും കാര്‍ഡിയോ, ന്യൂറോ പരിശോധനകള്‍ക്ക് അദ്ദേഹം വിധേയനായതായുമൊക്കെ ചില ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗുരുതര രോഗം ആണെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നു.
ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അജിത്ത് കുമാറിന്റെ മാനേജര്‍ ആയ സുരേഷ് ചന്ദ്ര. സാഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കാത്ത അജിത്ത് കുമാറിനുവേണ്ടി മാനേജര്‍ സുരേഷ് ചന്ദ്രയാണ് അവശ്യ സമയങ്ങളില്‍ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം. ഇത് വ്യാജമാണെന്ന് സുരേഷ് ചന്ദ്ര പറയുന്നു. സണ്‍ ന്യൂസ് ആണ് സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്നത്. ‘അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്.
പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേയ്ക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേയ്ക്ക് പോകും’, എന്നും സുരേഷ് ചന്ദ്ര പറയുന്നു.
അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ് തിരുമേനിയാണ്. അസെര്ബെയ്!ജാനിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.
വിഡാ മുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്!സ് നെറ്റ്!ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്!സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകന് മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുന്‍നിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ഹിറ്റ്!മേക്കര്‍ അറ്റ്!ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകന് ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകന് എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകന് ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറന്‍സുകളുള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ആഴ്ച മകന് അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്ബോള്‍ തീമില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഫുട്ബോള്‍ താരങ്ങളായ പെലേ, ഡീഗോ മറഡോണ എന്നിവരെല്ലാം പിറന്നാള്‍ കേക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് ബെക്കാമും റൊണാള്‍ഡീഞ്ഞോയുമെല്ലാം ചുമരിലും.
അജിത് കുമാര്‍ ഒരു വലിയ മോട്ടോര്‍ സ്പോര്‍ട് പ്രേമിയാണ്. ബൈക്കില്‍ ലോകം ചുറ്റല്, കാര്‍ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ ഫുട്ബോളിനോടാണ് ഇഷ്ടം. അടുത്തിടെ, ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലര്‍ ആയ ഒരു ക്ലബ്ബിലെ ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ അംഗമാണ് ആദ്വിക്ക്.
