ദൃശ്യം 2ന്റെ വന്‍ വിജയത്തോടെ ആഹ്ലാദത്തിലാണ് അജയ് ദേവ്ഗണ്. 200 കോടിയിലേക്ക് അടുക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അജയ് ദേവ്ഗണിന്റെ ഒരു വിഡിയോ ആണ്. സ്കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടത്തിന്റേതാണ് വിഡിയോ.
പുതിയ ചിത്രം ഭോലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. ടൂവിലര്‍ ഓടിച്ചു പോകുന്ന അജയ്ദേവ്ഗണിനേയും താരത്തെ കണ്ട് സന്തോഷത്തില്‍ പിന്നാലെ ഓടുന്ന ഒരുകൂട്ടം പേരെയുമാണ് വിഡിയോയില്‍ കാണുന്നത്.
ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്. അവരുടെ സ്നേഹത്തിന് നന്ദി. എന്നാണ് അജയ് ദേവ്ഗണ് കുറിച്ചത്. വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ്ങിലായതിനാലാണ് താന്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞദിവസമാണ് ഭോലയുടെ ടീസര്‍ പുറത്തുവന്നത്. അജയ് ദേവ്ഗണ് തന്നെയാണ് ഭോല സംവിധാനം ചെയ്യുന്നത്. തബുവും ചിത്രത്തില്‍ പ്രധാന വേത്തിലെത്തുന്നുണ്ട്. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....