Actress
അമ്പതാം പിറന്നാള്‍ ആഘോഷിച്ച് ഐശ്വര്യ റായി; ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നല്‍കി നടി
അമ്പതാം പിറന്നാള്‍ ആഘോഷിച്ച് ഐശ്വര്യ റായി; ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നല്‍കി നടി
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഐശ്വര്യ റായ്. നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ അമ്പതാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്.
മകള്‍ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കും ഒപ്പം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പുറമെ തന്റെ അച്ഛന്റെ പേരില്‍ ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നല്‍കിയിരിക്കുകയാണ് താരം.
ബോളിവുഡ് മുഴുവനും ഐശ്വര്യയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു. ‘കൂടൂതല്‍ സന്തോഷം, വിജയം, ആരോഗ്യം, സ്‌നേഹം എല്ലാമുണ്ടാകട്ടെ,’ എന്നാണ് ശില്പ ഷെട്ടി എഴുതിയത്. ‘വൈവിധ്യമാര്‍ന്ന പ്രകടനങ്ങളിലൂടെ സ്‌ക്രീനുകളെ അലങ്കരിച്ചുകൊണ്ടേയിരിക്കൂ’ സഞ്ജയ് ലീല ബന്‍സാലി എക്‌സില്‍ കുറിച്ചു.
അതേസമയം, ‘പൊന്നിയിന്‍ സെല്‍വനി’ലാണ് അവസാനമായി ഐശ്വര്യ റായ് അഭിനയിച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇരട്ട വേഷമായിരുന്നു താരത്തിന്. ആഗോള തലത്തില്‍ സിനിമ വലിയ കളക്ഷന്‍ നേടിയിരുന്നു.
