Bollywood
ഷാരൂഖ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ച് കൂടി ആരാധകര്‍; 17 പേരുടെ മൊബൈല്‍ മോഷണം പോയി
ഷാരൂഖ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ച് കൂടി ആരാധകര്‍; 17 പേരുടെ മൊബൈല്‍ മോഷണം പോയി
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം, ഷാരുഖ് ഖാന്റെ 58ാം പിറന്നാള്‍. ആരാധകര്‍ കിംഗ് ഖാന്റെ പിറന്നാള്‍ ഏറെ ആഘോഷമാക്കിയിരുന്നു. താരത്തെ കാണാനായി മന്നത്തിനു മുന്നില്‍ നിരവധി പേരാണ് കാത്തുനിന്നിരുന്നത്.
പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ കാണുന്ന പതിവുണ്ട്. പ്രിയതാരത്തെ കാണാനായി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നിരവധി പേരാണ് എത്തിയിരുന്നത്. എന്നാല്‍ ഇതിനിടെ 17 പേരുടെ മൊബൈല്‍ മോഷണം പോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശിയ പത്രത്തിലെ ഫോട്ടോഗ്രാഫറായ 23കാരനാണ് ഒരു പരാതിക്കാരന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ മന്നത്തിന് മുന്നിലെത്തിയത്. പുലര്‍ച്ചെ 12.30 ആയപ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ നഷ്ടപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.
പലരുടേയും ഫോണ്‍ നഷ്ടപ്പെട്ടെന്ന് പിന്നീട് മനസിലായെന്നും ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കി. അദ്ദേഹം ഉടന്‍ ബാന്ദ്ര സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.