Connect with us

കുടുംബം പണ്ട് മുതലേ ഒരുമിച്ച് അല്ല താമസം, അതിന് കാരണം ഇത്!

Bollywood

കുടുംബം പണ്ട് മുതലേ ഒരുമിച്ച് അല്ല താമസം, അതിന് കാരണം ഇത്!

കുടുംബം പണ്ട് മുതലേ ഒരുമിച്ച് അല്ല താമസം, അതിന് കാരണം ഇത്!

ബച്ചന്‍ കുടുംബത്തിലെ സംഭവ വികാസങ്ങള്‍ അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യല്‍ മീഡിയ നിരത്തുന്നു. ബച്ചന്റെ വീട്ടുകാരില്‍ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യല്‍മീഡിയയിലും ഈ അകല്‍ച്ച പ്രകടമാണെന്ന് വാദമുണ്ട്.

ഐശ്വര്യയെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും അമിതാഭ് ബച്ചന്‍ അണ്‍ഫോളോ ചെയ്‌തെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഐശ്വര്യ ബച്ചന്‍ കുടുംബം താമസിക്കുന്ന ജല്‍സ എന്ന ബംഗ്ലാവില്‍ നിന്നും മാറി താമസിക്കുന്നു എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു. അഭ്യൂഹങ്ങള്‍ കടുത്തിട്ടും താര കുടുംബം ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ താര കുടുംബം മുമ്പ് നടത്തിയ പ്രസ്താവനകളില്‍ നിന്നും പുറത്ത് വരുന്ന അഭ്യൂഹങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ബോളിവുഡ് മാധ്യമങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഐശ്വര്യയും അഭിഷേകും അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ഒപ്പം ഒരു വീട്ടിലല്ല വര്‍ഷങ്ങളായി താമസിക്കുന്നത്. നേരത്തെ അഭിഷേക് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

2018 ല്‍ മന്‍മരസിയാന്‍ എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുത്തപ്പോഴാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്. നടന്‍ വിക്കി കൗശലിനോട് അഭിഷേകിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ചതായിരുന്നു ഇന്റര്‍വ്യൂവര്‍. അഭിഷേകിന്റെ വീടിന്റെ പേര് എന്താണെന്നായിരുന്നു ചോദ്യം. ജല്‍സ എന്നാണ് വിക്കി കൗശല്‍ നല്‍കിയ മറുപടി. എന്നാല്‍ ഉത്തരം തെറ്റാണെന്ന് അഭിഷേക് പറഞ്ഞു.

ജല്‍സ എന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീടാണ്. ഞാന്‍ താമസിക്കുന്നത് വാസ്തു എന്ന വീട്ടിലാണ്. ജല്‍സയുടെ തൊട്ടടുത്താണ് വാസ്തുവെന്നും അഭിഷേക് വ്യക്തമാക്കി. അഭിഷേകിന്റെ മറുപടി വീണ്ടും വൈറലാകുകയാണിപ്പോള്‍. അടുത്തടുത്ത വീടുകളിലായതിനാലാണ് താരകുടുംബത്തിലെ എല്ലാവരെയും മിക്കപ്പോഴും ഒരുമിച്ച് കാണുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം.

വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു.

അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്. ഇതിനിടെ വേര്‍പിരിഞ്ഞാല്‍ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

അഭിഷേക് ബച്ചനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോള്‍ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ വിവാഹമോചനത്തില്‍ ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങാറില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മുന്‍പ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു.

അങ്ങനെയെങ്കില്‍ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നല്‍കേണ്ടി വരുമെന്ന് ആരാധകര്‍ കണക്ക് കൂട്ടുന്നു. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകള്‍ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാര്‍ട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്.

അഭിഷേകിന് ആകട്ടെ ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടന്‍ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങള്‍ അനുസരിച്ച്, വിവാഹമോചനത്തില്‍ ഭര്‍ത്താവ് ഭാര്യക്ക് 25% ജീവനാംശം നല്‍കണം. ഈ സാഹചര്യത്തില്‍ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്. 45 ലക്ഷം രൂപ പ്രതിമാസം സാധാരണക്കാരെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത ഒന്നായിരിക്കും. എന്നാല്‍ ഐശ്വര്യ റായിയെപ്പോലുള്ള നടിമാര്‍ക്ക് ഇത് വലിയ തുകയല്ല.

More in Bollywood

Trending