Connect with us

സംവാദ പരിപാടിയില്‍ ആവശ്യവുമായി ഐശ്വര്യ ലക്ഷ്മി; അംഗീകരിച്ച് മുഖ്യമന്ത്രി

Actress

സംവാദ പരിപാടിയില്‍ ആവശ്യവുമായി ഐശ്വര്യ ലക്ഷ്മി; അംഗീകരിച്ച് മുഖ്യമന്ത്രി

സംവാദ പരിപാടിയില്‍ ആവശ്യവുമായി ഐശ്വര്യ ലക്ഷ്മി; അംഗീകരിച്ച് മുഖ്യമന്ത്രി

സിനിമയിലെ ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിലാണ് ഐശ്വര്യ ലക്ഷ്മി സംസാരിച്ചത്.

സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരും എന്നാണ് ഐശ്വര്യ പറഞ്ഞത്.

നടിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും പറഞ്ഞു. സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ ഈ മേഖലയില്‍ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top