എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളുമായി ആയിരിക്കും ഐശ്വര്യ വരുന്നത്, അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കാന്‍ പറയും; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളുമായി ആയിരിക്കും ഐശ്വര്യ വരുന്നത്, അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കാന്‍ പറയും; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളുമായി ആയിരിക്കും ഐശ്വര്യ വരുന്നത്, അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കാന്‍ പറയും; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
ധനുഷ് നായകനായി എത്തി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജഗമേ തന്തിരം. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് വിവരം. ഐശ്വര്യ ലക്ഷ്മിയാണു നായികയായെത്തുന്നത്. ഷൂട്ടിംഗ് സെറ്റിലെ ഐശ്വര്യയെക്കുറിച്ചു പറയുകയാണ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കാര്‍ത്തിക് സുബ്ബരാജ് ഇതേ കുറിച്ച് പറഞ്ഞത്. ഈ അഭിമുഖത്തില്‍ കാര്‍ത്തിക്കിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും ഹോളിവുഡ് നടന് ജെയിംസ് കോസ്മോയും പങ്കെടുത്തിരുന്നു.
എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളെങ്കിലുമായിട്ടായിരിക്കും ഐശ്വര്യ വരികയെന്നാണു കാര്‍ത്തിക്ക് പറയുന്നത്. ‘ഓരോ സീന്‍ എടുക്കുമ്പോഴും ഐശ്വര്യയ്ക്ക് ആകാംക്ഷയാണ്. രാവിലെ സെറ്റില്‍ വരുമ്പോള്‍ തൊട്ടു കുറെ സംശയങ്ങളും ചോദ്യങ്ങളുമായാണ് ഐശ്വര്യ എത്തുക. ഇതിന്റെ ഒക്കെ ഉത്തരം കണ്ടെത്താന്‍ എനിക്കു കുറച്ചു സമയം തരണമെന്നു ഞാന്‍ പറയും.
ഈ സീന്‍ എങ്ങനെയാണു ചെയ്യേണ്ടത്, ഈ ഡയലോഗ് എങ്ങനെയായിരിക്കണം തുടങ്ങി കുറേ ചോദ്യങ്ങളായിരിക്കും. അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലയോട് ചോദിക്കാന്‍ പറഞ്ഞു. ബാല വിവരിച്ചു തരുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നിട്ട് ബാലയെ പറഞ്ഞുവിടും,’ എന്നും കാര്‍ത്തിക്ക് പറഞ്ഞു.
പക്ഷെ ഇതൊക്കെ ഒരു തരത്തില്‍ നല്ലതാണെന്നും കാര്‍ത്തിക് പറഞ്ഞു. കാരണം അഭിനയത്തെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഐശ്വര്യ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതെങ്ങനെയാകണം ചെയ്യേണ്ടത് എന്നൊക്കെ ചിന്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ ത്രില്ലറായ ജഗമേ തന്തിരം ജൂണ്‍ 18ന് നെറ്റഫ്ളിക്സിലൂടെയാണു റിലീസ് ചെയ്യുന്നത്. ഐശ്വര്യയ്ക്ക് പുറമെ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....