Malayalam
കേരളത്തിലെ ആദ്യത്തെ 2024 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ഐശ്വര്യലക്ഷ്മി
കേരളത്തിലെ ആദ്യത്തെ 2024 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ഐശ്വര്യലക്ഷ്മി
കേരളത്തിലെ ആദ്യത്തെ 2024 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യലക്ഷ്മി. പുത്തന്‍ കാറിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
67.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന റോവര്‍ റേഞ്ച് റോവര്‍ ഇവോക്കിന് കൊച്ചിയില്‍ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില വരുന്നതെന്നാണ് കണക്കുകള്‍. ഇന്‍ഡിവിജുവല്‍ രജിസ്‌ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോള്‍ ഇന്‍ഷുറന്‍സിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റേഞ്ച് റോവര്‍ ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലാണ് ഇവോക്ക്.
പുതിയ റേഞ്ച് റോവര്‍ ഇവോക്ക് ഡൈനാമിക് SE ട്രിമ്മില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാനുമാവും. ഇതില്‍ ഏതാണ് ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ട്രിബെക്ക ബ്ലൂ കളര്‍ ഓപ്ഷനില്‍ എത്തിയ എസ്യുവിയാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ആഡംബര എസ്യുവിയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. റേഞ്ച് റോവര്‍ ഇവോക്ക് കൂടുതല്‍ ഉപയോഗയോഗ്യമായ ഇന്റീരിയര്‍ സ്‌പേസോടെയാണ് വരുന്നതെന്നും ലാന്‍ഡ് റോവര്‍ പറയുന്നു. ഇന്റീരിയറിനെ ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയര്‍ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയര്‍സൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്യുവിയില്‍ വരുന്നുണ്ട്.
2024 റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇതില്‍ 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ 247 bhp പവറില്‍ 365 Nm torque വരെ നല്‍കുമ്പോള്‍ 2.0 ലിറ്റര്‍ ഇന്‍ജെനിയം ഡീസല്‍ മോഡല്‍ 201 bhp കരുത്തില്‍ 430 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്. ബെല്‍റ്റ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (BiSG) സാങ്കേതികവിദ്യ ബ്രേക്കിംഗ് സമയത്തും വേഗത കുറയുമ്പോഴും ഊര്‍ജ്ജം ഉപയോഗിക്കുന്നു. ഇന്ധനം ലാഭിക്കുന്ന സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 48 V ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.