Malayalam
ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്; മോഹന്‍ലാലിനെ കുറിച്ച് ഐശ്വര്യ ഭാസ്‌കരന്‍
ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്; മോഹന്‍ലാലിനെ കുറിച്ച് ഐശ്വര്യ ഭാസ്‌കരന്‍
By
മലയാള സിനിമയിൽ ഒരുകാലത്തു വളരെയേ നല്ല സിനിമ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്കാറും,മോഹൻലാലും.ഒരുപിടി നല്ല സിനിമകൾ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.നരസിംഹം പ്രജ തുടങ്ങിയ ചിത്രങ്ങൾ വളരെ നല്ല സിനിമകളായിരുന്നു.പ്രക്ഷാകർ ഇന്നും നെഞ്ചിലൊലേറ്റുന്ന ചിത്രങ്ങൾ കൂടിയാണിത്. ഇപ്പോഴിതാ ഐശ്വര്യ ഭാസ്കർ മോഹൻലാലിനെ കുറിച്ച്താ പറയുന്നതാണ്ന്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍ എന്ന് നടി ഐശ്വര്യ ഭാസ്‌കരന്‍. അന്യഭാഷകളില്‍ മോഹന്‍ലാല്‍ അത്ര പ്രാധാന്യമില്ലാത്ത റോളുകള്‍ ചെയ്യുന്നു എന്നുള്ള ആക്ഷേപം നിലനില്‍ക്കുമ്ബോഴാണ് ഐശ്വര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലിനൊപ്പം ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ഐശ്വര്യ.
മലയാള സിനിമയിൽ പകരം വെക്കാനില്ല നടന്ന വിസ്മയമാണ് മോഹൻലാൽ.ഒരുപാട് ആരാധകരാണ് ലോകമെബാടും താരത്തിനുള്ളത്.’ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍. ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം. മോഹന്‍ലാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹം തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല. അദ്ദേഹത്തിന്റെ പ്രാധാന്യം മാത്രമല്ല അദ്ദേഹം നോക്കാറുള്ളത് കൂടെ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെയും പ്രകടനത്തെ അദ്ദേഹം വലിയ രീതിയില്‍ പിന്തുണയ്ക്കുകയും അതിനുവേണ്ടി അഭിനയിക്കുകയും ചെയ്യും.
‘ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരെ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ്.’ ഐശ്വര്യ പറഞ്ഞു. മോഹന്‍ലാല്‍ ജില്ലയ്ക്കു ശേഷം തമിഴിലഭിയിച്ച ചിത്രമായ കാപ്പാന്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. സൂര്യ നായകനായെത്തിയ ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷമായിരുന്നു മോഹന്‍ലാലിന്. എന്നാല്‍ ഇത് ക്ലീഷേ റോളാണെന്നും, മോഹന്‍ലാല്‍ ഇത്തരം ചിത്രങ്ങല്‍ തിരഞ്ഞെടുക്കരുതെന്നും മറ്റും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുമ്ബോഴാണ് ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.
aiswarya bhaskar talk about mohanlal
