Actress
വലതുകൈയ്യില്‍ പ്ലാസ്റ്ററിട്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്; ഐശ്വര്യ റായ്ക്ക് ഇത് എന്ത് പറ്റിയെന്ന് ആരാധകര്‍
വലതുകൈയ്യില്‍ പ്ലാസ്റ്ററിട്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്; ഐശ്വര്യ റായ്ക്ക് ഇത് എന്ത് പറ്റിയെന്ന് ആരാധകര്‍
കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാര്‍പ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എല്ലാത്തവണയും താരത്തിന്റെ ലുക്ക് ആണ് വൈറലാകുന്നതെങ്കില്‍ ഇത്തവണ താരത്തിന്റെ പരുക്ക് പറ്റിയ കൈയ്യാണ് എല്ലാവരുടെയും ശ്രദ്ധ പോയത്. വലതുകൈയ്യില്‍ പ്ലാസ്റ്ററിട്ട് മകള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ ഐശ്വര്യയെ ആണ് വീഡിയോയില്‍ കാണാനാവുക. ഐശ്വര്യയ്ക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം.
താരം വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നവരും കുറവല്ല. പരുക്കേറ്റ കൈയ്യുമായി മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയെ അഭിനന്ദിക്കുന്നവരുമുണ്ട്. 2002 ല്‍ ആണ് ഐശ്വര്യ കാന്‍ റെഡ് കാര്‍പ്പറ്റില്‍ ആദ്യമായി എത്തുന്നത്.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഐശ്വര്യ അന്ന് കാനിലെത്തിയത്. ചിത്രത്തില്‍ നായകനായെത്തിയ ഷാരൂഖ് ഖാനും സഞ്ജയ് ലീല ബന്‍സാലിയും ഐശ്വര്യയ്‌ക്കൊപ്പം റെഡ്കാര്‍പ്പറ്റ് വേദിയിലെത്തിയിരുന്നു.
ബോക്‌സോഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിച്ച ചിത്രത്തില്‍ മാധുരി ദീക്ഷിത്, ജാക്കി ഷറോഫ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഐശ്വര്യയെ കൂടാതെ അഭിനേതാക്കളായ അദിതി റാവു ഹൈദരി, ശോഭിത ധൂലിപാല, കിയാര അദ്വാനി എന്നിവരും ഇത്തവണ കാന്‍ റെഡ്കാര്‍പ്പറ്റില്‍ പ്രത്യക്ഷപ്പെടും.
