Bollywood
പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ച് ഐശ്വര്യ; ചിത്രങ്ങൾ കാണാം
പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ച് ഐശ്വര്യ; ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസമായിരുന്നു നടി ഐശ്വര്യ റായ് ബച്ചന്റെ 49-ാം ജന്മദിനം. ആരാധകരും സഹപ്രവർത്തകരും പ്രിയപെട്ടവരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.
ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ മകൾ ആരാധ്യയ്ക്ക് ഒപ്പം സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ച ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഗണേശനെ തൊഴുതു നിൽക്കുന്ന ഐശ്വര്യയെ ചിത്രങ്ങളിൽ കാണാം.
വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്ത്യാ വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്ത്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു.
ലോക സുന്ദരിപ്പട്ടം നേടിയതിന് പിന്നാലെ ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ ഐശ്വര്യ റായ്യെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഐശ്വര്യ റായ് തെരഞ്ഞെടുത്തത് തമിഴകത്തെയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെ 1997ല്‍ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ അരങ്ങേറി. ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 1 എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയ ഐശ്വര്യ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ഏപ്രിലോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
