Connect with us

ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന് പ്രതീക്ഷ നൽകുന്നു, ആ ആഘാതം മനസ്സിലാക്കുന്നതിന് നന്ദിയെന്ന് ഐശ്വര്യ റായ്; നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Bollywood

ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന് പ്രതീക്ഷ നൽകുന്നു, ആ ആഘാതം മനസ്സിലാക്കുന്നതിന് നന്ദിയെന്ന് ഐശ്വര്യ റായ്; നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന് പ്രതീക്ഷ നൽകുന്നു, ആ ആഘാതം മനസ്സിലാക്കുന്നതിന് നന്ദിയെന്ന് ഐശ്വര്യ റായ്; നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

ബോളിവുഡ് സിനിമാ ലോകത്തെ തന്നെ വലിയ സെലിബ്രിറ്റി ഫാമിലിയാണ് ബച്ചന്‍ കുടുംബം. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരി, ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ‌ എന്നിങ്ങനെ പല ലേബലുകൾ ഉള്ളതിനാൽ‌ ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറയുന്ന കൊച്ചു സെലിബ്രിറ്റിയാണ് ആരാധ്യ ബച്ചൻ.

നടി എന്നതിനപ്പുറം തന്റെ കുടുംബ ജീവിതത്തിന് വളരെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. മകൾ ജനിച്ച ശേഷം മകളൊപ്പമില്ലാതെ അപൂർവമായേ ഐശ്വര്യയെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ. ആരാധ്യയെന്ന മകളെ എപ്പോഴും ചേർത്ത് നിർത്താൻ ഐശ്വര്യ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം ആരാധ്യ നൽകിയ പരാതി ഡൽഹി കോടതയിൽ എത്തിയത് വാർത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യത്തെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്ക് എതിരെയായിരുന്നു പരാതി. വീഡിയോകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.

ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. ആളുകളെ വേദനിപ്പിക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഐശ്വര്യ റായ് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾ ബാധിക്കുന്നതെങ്ങനെയെന്ന് മനസിലാക്കുന്ന മാധ്യമങ്ങളെ ഐശ്വര്യ അഭിനന്ദിക്കുകയും ചെയ്തു.

ഇത് സംഭവിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലെ ഒരംഗം തിരിച്ചറിയുന്നത് സന്തോൽകരമാണ്. ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന പ്രതീക്ഷ നൽകുന്നു. തെറ്റായതും അനാവശ്യവുമായ വാർത്തകളുടെ ആഘാതം മനസ്സിലാക്കുന്നതിന് നന്ദി പറയുന്നെന്നും ഐശ്വര്യ വ്യക്തമാക്കി. മകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ എന്നും ഐശ്വര്യക്കുണ്ട്. തന്നെക്കുറിച്ച് ഒട്ടനവധി ഗോസിപ്പുകൾ വന്നപ്പോഴും പ്രതികരിക്കാതിരുന്ന ഐശ്വര്യ പക്ഷെ മകളുടെ കാര്യം വന്നപ്പോൾ നിയമ നടപടിയിലേക്ക് നീങ്ങിയത് ഇതിന് ഉദാഹരണമാണ്.

അതേസമയം അടുത്തിടെയായി ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ ബോളിവു‍ഡിൽ നിന്നും പുറത്തുവന്നിരുന്നു. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി. പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്രദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. മാത്രമല്ല അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിവാഹമോചന വാർത്തയെകുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

നിലവിൽ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ റായ്. ഏപ്രിൽ 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിക്രം, തൃഷ, ജയം രവി, കാർത്തി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. നന്ദി എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

More in Bollywood

Trending

Recent

To Top