Malayalam Breaking News
മുഖം വൃത്തിയാക്കി ഒരു ഷോള് കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല – ഐശ്വര്യ റായ്
മുഖം വൃത്തിയാക്കി ഒരു ഷോള് കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല – ഐശ്വര്യ റായ്
By
മുഖം വൃത്തിയാക്കി ഒരു ഷോള് കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല – ഐശ്വര്യ റായ്
ഐശ്വര്യ റായ് ലോകസുന്ദരി പട്ടം നേടിയ അന്ന് മുതൽ ലോകസുന്ദരി എന്ന കേട്ടാൽ ഐശ്വര്യയുടെ മുഖമേ ഓര്മ വരൂ. എന്നാൽ അന്നും ഇന്നും എന്നും ഒരേ ഹെയർ സ്റ്റൈൽ ആണ് ഐശ്വര്യ റായ് പിന്തുടരുന്നത്. അതിനെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ പറയുന്ന മറുപടി എനിക്കതിനായി സമയം കളയാൻ തോന്നാറില്ലെന്നാണ്.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മയാകുക എന്നത്. ആരാധ്യയെ പ്രസവിച്ചതിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ തന്റെ ചിത്രം പകര്‍ത്താന്‍ പുറത്തു കാത്തു നില്‍ക്കുകയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും താന്‍ മുടി വൃത്തിയായി ചീകിയൊതുക്കുകയോ ഒരുങ്ങുകയോ ചെയ്തില്ല, കാരണം താനൊരു വിഡ്ഡിയല്ല.-ഡിഎന്‍എക്കു നല്കിയ അഭിമുഖത്തിനിടെയാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
എയര്‍പോര്‍ട്ടിലും മറ്റും പോകുമ്പോള്‍ താന്‍ ചിലപ്പോള്‍ ഐലൈനറോ ലിപ്സ്റ്റിക്കോ ഉപയോഗിച്ചിരിക്കാം, പക്ഷേ അത് മിക്ക സ്ത്രീകളും പുറത്തുപോകുമ്പോള്‍ സാധാരണയായി ചെയ്യുന്ന കാര്യമാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ഒരാള്‍ ഫെയ്ക് ആണെന്നു പറയാനാകില്ല. അതുപോലെതന്നെ മുഖം വൃത്തിയാക്കി ഒരു ഷോള് കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല – ഐശ്വര്യ വ്യക്തമാക്കി.
മിക്കപ്പോഴും താന്‍ ഓവര്‍കോട്ടുകളാണ് ഉപയോഗിക്കാറുള്ളത്, കാരണം അതാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. എന്നാല്‍ പ്രൊഫഷനു വേണ്ടി താന്‍ അവര്‍ പ്രതീക്ഷിക്കുന്നതു ചെയ്യാന്‍ തയ്യാറാണെന്നും അതു സാഹചര്യത്തെ അനുസരിച്ചായിരിക്കുമെന്നും ഐശ്വര്യ പറഞ്ഞു.
aishwarya rai about makeup
