Connect with us

ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ച മലയാളി ആരാധകനെ ഐ ലവ് യൂ ഡാ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് വിജയ് സേതുപതി

Malayalam Breaking News

ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ച മലയാളി ആരാധകനെ ഐ ലവ് യൂ ഡാ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് വിജയ് സേതുപതി

ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ച മലയാളി ആരാധകനെ ഐ ലവ് യൂ ഡാ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് വിജയ് സേതുപതി

തമിഴകത്തിന്റെ മക്കൾ സെൽവൻ ആണ് വിജയ് സേതുപതി . തന്റേതായ സ്ഥാനം ഒട്ടേറെ കഷ്ടപ്പെട്ടെങ്കിലും സിനിമയിൽ കണ്ടെത്താൻ വിജയ് സേതുപതിക്ക് സാധിച്ചു. എത്ര ഉയരത്തിൽ എത്തിയിട്ടും ആരാധകരോടുള്ള പെരുമാറ്റം വളരെ ശ്രധേയമാണ് .

തന്റെ പുതിയ ചിത്രത്തിനായി ആലപ്പുഴയില്‍ എത്തിയ സേതുപതിയെ കാണാന്‍ എത്തിയ ആരാധകന്‍ താന്‍ നേരിട്ട അനുഭവം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചപ്പോൾ മക്കൾ സെൽവൻ എന്ന് എന്തുകൊണ്ട് വിജയ് സേതുപതിയെ വിളിക്കുന്നു എന്ന് വ്യക്തമാക്കുകയാണ്.

ജോസഫ് സി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
വിജയ് സേതുപതി ആലപ്പുഴയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ ചെന്നപ്പൊ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ അഹങ്കാരം.ഒത്തിരിനേരം കെഞ്ചി.കയറ്റിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.കിട്ടിയ ഗ്യാപ്പില്‍ ഓടിക്കേറി.അവിടെ ചെന്നപ്പോള്‍ ബൗണ്‍സര്‍ അണ്ണാച്ചിമാരുടെ ഷോ.ഷൂട്ടിംഗ് തീരുമ്ബോള്‍ കാണാമെന്നായി.അങ്ങനെ ഞങ്ങള്‍ ക്ഷമയോടെ ക്യു നിന്നു.അപ്പോഴാണ് വീണ്ടും രണ്ടുപേര്‍ വന്ന് ഇന്നിനി കാണാന്‍ പറ്റില്ല എന്ന് പറഞ്ഞത്…പക്ഷേ പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.ഓരോ നിമിഷം കഴിയുംതോറും തിരക്ക് കൂടി വന്നു.പെട്ടന്നാണ് ആ ശബ്ദം കേട്ടത്…ഞങ്ങളെ തടഞ്ഞ ബൗണ്‍സര്‍മാരോട് പിന്മാറാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു.ഒരു ഫോട്ടോയ്ക്ക് വേണ്ടി തിരക്കുകൂട്ടിയ ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു…

‘ഡേയ് ഡേയ് ഇറ് ടാ….ദോ വറേന്‍..’

സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല..

കൂടെനിന്ന് ഫോട്ടോയെടുത്ത എല്ലാരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു,ഉമ്മവെച്ചു.ഞാനുള്‍പ്പെടെ.അദ്ദേഹം തിരിച്ചും.ആ മുഖത്തു പക്ഷേ ഒരു പരാതിയും ഉണ്ടായിരുന്നില്ല.സംതൃപ്തിയോടെ അല്ലാതെ ഒരു ആരാധകന്‍ പോലും അവിടെ നിന്ന് മടങ്ങിയില്ല…ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും…ഞാന്‍ കണ്ടത് കേവലം ഒരു നടനെയല്ല…ഒരു താരത്തെയാണ് എന്ന്.

vijay-sethupathi.jpg.image.784.410

‘Can I hug?’എന്ന് ചോദിച്ച എന്നോട് ‘Love you daa’ എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്.ആ നിമിഷം ഞാന്‍ മറക്കില്ല ഒരിക്കലും…സേതുപതി അണ്ണാ….നിങ്ങള്‍ വെറും മക്കള്‍ സെല്‍വന്‍ അല്ല…

vijay sethupathi’s polite behaviour

More in Malayalam Breaking News

Trending

Recent

To Top