ഗോള്‍ഡന്‍ സാരിയില്‍ അഴകിന്റെ പര്യായമായി നമ്മടെ ഐശു!
ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും ഒരുപോലെ പ്രതിഷ്ഠ നേടിയ നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയ്ക്കൊപ്പം ബെല്‍ സ്ലീവ് ബ്ലൗസും കോമ്പോ ആയുള്ള ലുക്കില്‍ ഐശ്വര്യ ആരാധക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കുകയാണ്.
മരിയ ടിയ മരിയയുടെ ഡിസൈനര്‍ സാരിയ്ക്കൊപ്പം ഒട്ടും രാജകീയ പ്രൗഢിയില്ലാത്ത മെറ്റീരിയലാണ് ഐശ്വര്യ ബ്ലൗസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മരതകക്കല്ലു പിടിപ്പിച്ച ആഢംബര മാലയും ചെറിയ ഒരു കമ്മലും മാത്രമാണ് ഐശ്വര്യ ആഭരണമായി ഉപയോഗിച്ചിട്ടുള്ളത്. അടുത്തിടെ നടി വനിതാ ഫിലിം അവാര്‍ഡിന് എത്തിയതും പട്ട് സാരി അണഞ്ഞായിരുന്നു. കടും പച്ച നിറത്തിലുള്ള സാരിയ്ക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസും ഹെവി മാലയും മാത്രമായിരുന്നു ഐശ്വര്യയുടെ വേഷം.
ഈ വേഷത്തിലെത്തിയ ഐശ്വര്യ തന്നെയായിരുന്നു അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണം. തന്റെ ഡ്രെസ്സിങ് മോഡല്‍ ഐക്കണായി കാണുന്നത് തെന്നിന്ത്യന്‍ താരറാണിയായ നയന്‍ താരയെ ആണെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കിയിരുന്നു.മുന്‍പും തന്റെ വേറിട്ട വസ്ത്രധാരണ ശൈലി കാണ്ട് പല അവാര്‍ഡ് നിശകളിലും ഐശ്വര്യ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
വസ്ത്രധാരണമാണ് കോണ്‍ഫിഡന്‍സ് നല്‍കുന്നതെന്നും അതിനാലാണ് തനിക്ക് കംഫര്‍ട്ടായ വേറിട്ട വസ്ത്ര ധാരണ ശൈലികള്‍ തെരഞ്ഞെടുക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഐശ്വര്യ നായികയായെത്തിയ മായാനദി, വരത്തന്, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളും ബോക്സോഫീസില്‍ വന്‍ വിജയങ്ങളായിരുന്നു.
Aishwarya Lekshmi wear golden colour saree.
