Connect with us

കാത്തിരിപ്പുകൾക്ക് വിരാമം, ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒടിടിയിൽ

Movies

കാത്തിരിപ്പുകൾക്ക് വിരാമം, ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒടിടിയിൽ

കാത്തിരിപ്പുകൾക്ക് വിരാമം, ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒടിടിയിൽ

കാത്തിരിപ്പുകൾക്ക് വിരാമം. ഐശ്വര്യാ ലക്ഷ്മിയുടെ കുമാരി ഒടിടിയിൽ. ഒക്ടോബർ 28 നു തിയേറ്ററിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ആരംഭിച്ചിരിക്കുകയാണ്. നവംബർ 17 മുതലാണ് ചിത്രം ഒടിടിയിലെത്തിയത്.

ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, വരികൾ കൈതപ്രം, പശ്ചാത്തല സംഗീതം ജേക്ക്സ് ബിജോയ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top