Connect with us

സിൽക്ക് സ്മിതയുടെ മരണ വാർത്ത അറിഞ്ഞ് സുരേഷ് ഗോപി അസ്വസ്ഥനായി; കരൺ ഇതാണ് ; വെളിപ്പെടുത്തി നിർമാതാവ്

Movies

സിൽക്ക് സ്മിതയുടെ മരണ വാർത്ത അറിഞ്ഞ് സുരേഷ് ഗോപി അസ്വസ്ഥനായി; കരൺ ഇതാണ് ; വെളിപ്പെടുത്തി നിർമാതാവ്

സിൽക്ക് സ്മിതയുടെ മരണ വാർത്ത അറിഞ്ഞ് സുരേഷ് ഗോപി അസ്വസ്ഥനായി; കരൺ ഇതാണ് ; വെളിപ്പെടുത്തി നിർമാതാവ്

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പൻ എന്ന സിനിമയാണ് തിരിച്ചു വരവിൽ സുരേഷ് ​ഗോപിയുടെ ശ്രദ്ധിക്കപ്പട്ട സിനിമ. സിനിമയിൽ നടന്റെ മകൻ ​ഗോ​കുൽ സുരേഷും ഒരു വേഷം ചെയ്തിരുന്നു.

സുരേഷ് ​ഗോപി സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹത്തെ പറ്റി നേരത്തെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. നല്ല മനസ്സിന് ഉടമയാണ് സുരേഷ് ​ഗോപി എന്ന് നടി ഖുശ്ബു അടുത്തിടെ പറഞ്ഞിരുന്നു. സമാനമായി പല താരങ്ങളും സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.നിർമാതാവും നടനുമായ ദിനേശ് പണിക്കർ സുരേഷ് ​ഗോപിയെക്കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

രജപുത്ര സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങളാണ് ദിനേശ് പണിക്കർ സംസാരിച്ചത്. 1996 ൽ പുറത്തിറങ്ങിയ സിനിമയിൽ സുരേഷ് ​ഗോപി, മുരളി തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.ക്ലെെമാക്സ് ഷൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ ഒരു ദിവസം ആയിരം ജൂനിയർ ആർട്ടിസ്റ്റുകളെ സെനറ്റ് ഹാളിൽ അറേഞ്ച് ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ദുഃഖ വാർത്ത വരുന്നത്. സിൽക് സ്മിത അന്തരിച്ചു. സുരേഷ് ​ഗോപി അന്ന് മേക്ക് അപ്പ് ഒക്കെ ചെയ്ത് ലൊക്കേഷനിൽ‌ എത്തിയതേ ഉള്ളൂ’

‘സൂരേഷ് ​ഗോപി ഭയങ്കര അപ്സെറ്റായി. അതിന് പ്രധാന കാരണം സുരേഷ് ​ഗോപി തുടക്ക കാലത്ത് ചെയ്ത സിനിമയിൽ നായിക ആയിരുന്നു സിൽക് സ്മിത. മാത്രമല്ല കുറേ സിനിമകളിൽ അവർ ഒരുമിച്ച് വർക്ക് ചെയ്തിട്ടുമുണ്ട്. ‘ആ ഒരു വിഷമത്തിൽ സുരേഷ് ​ഗോപി പറഞ്ഞ്, ദിനേശേ ഇന്ന് ഷൂട്ടിം​ഗ് വേണ്ടെന്ന് വെക്കാം, മദ്രാസിൽ അവരുടെ ബോഡി എടുക്കുന്ന സമയത്ത് നമ്മൾ ഷൂട്ട് ചെയ്യുന്നത് ശരിയല്ലെന്ന്’

‘സുരേഷ് പറഞ്ഞത് മാനിച്ച്. അന്ന് ആയിരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുത്ത് ഹാളിന്റെ വാടക കൊടുത്ത് ഷൂട്ടിം​ഗ് കാൻസൽ ചെയ്തു. അടുത്ത ദിവസം ഇതേ ആളുകളെ വരുത്തി ആ സീൻ ഷൂട്ട് ചെയ്തു,’ ദിനേശ് പണിക്കർ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

1996 ലാണ് സിൽക് സ്മിത മരിക്കുന്നത്. ചെന്നെെയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് സിൽക് സ്മിതയെ കണ്ടെത്തിയത്. സിനിമാ ലോകത്തെ ​മാദക നടി ആയി അറിയപ്പെട്ടിരുന്ന സിൽക് സ്മിതയുടെ ജീവിതത്തിന്റെ അവസാന നാളുകൾ ദുഖകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളും സിനിമയില്ലാത്ത അവസ്ഥയും സിൽക് സ്മിതയെ ബാധിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് അന്ന് പുറത്ത് വന്ന വിവരം.

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ താരങ്ങളുടെ ഒപ്പം സിൽക് സ്മിത അഭിനയിച്ചിട്ടുണ്ട്.
അതേസമയം സുരേഷ് ​ഗോപി ഏറെ നാളുകൾക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ്. മേം ഹൂ മൂസയാണ് സുരേഷ് ​ഗോപിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ ആയിരുന്നു ഇത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top