Connect with us

ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം, നല്ല സമയത്തിന് എ സർട്ടിഫിക്കറ്റ്

Movies

ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം, നല്ല സമയത്തിന് എ സർട്ടിഫിക്കറ്റ്

ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം, നല്ല സമയത്തിന് എ സർട്ടിഫിക്കറ്റ്

ഒമർ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയം നവംബർ 25നു തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.. ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. അദ്ദേഹത്തിന്റെ ആദ്യ എ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമ കൂടിയാണിത്.

നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നീ അഞ്ചു പുതുമുഖങ്ങൾ നായികമാരായെത്തുന്ന നല്ല സമയത്തിൽ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു.
നവാഗതനായ കലന്തൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ്. സിനു സിദ്ദാർത് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. കാസ്റ്റിംഗ് വിശാഖ്, പി ആർ ഓ പ്രതീഷ്.

അതേസമയം ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ പറഞ്ഞത്. .ഇതാദ്യമായല്ല ഇത്തരം അവഗണനകൾ നേരിടുന്നത്. തനിക്ക് ഇതിൽ അതിയായ വിഷമമുണ്ടെന്ന് ഷക്കീല പറഞ്ഞു. ഫേസ്ബുക്കിലൂടെ സംവിധായകൻ ഒമർ ലുലുവിനൊപ്പമാണ് ഷക്കീല പ്രതികരണവുമായി എത്തിയത്.

സംഭവത്തിൽ ഒമർ ലുലു ഷക്കീലയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ‘കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഇന്ന് നമ്മുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങി. വൈകുന്നേരം ആയപ്പോൾ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് അത് ഒഴിവാക്കി. ചേച്ചി ഇങ്ങോട്ട് വരുകയും ചെയ്തു. ചേച്ചി ബിഗ് സോറി’, ഒമർ ലുലു പറഞ്ഞു.’അത് ഞങ്ങൾക്ക് മനസിലായി. നിങ്ങൾ മാത്രമാണെങ്കിൽ ഈ പരിപാടി ഞങ്ങൾ നടത്താമെന്ന് അവർ പറഞ്ഞു. ചേച്ചിയെ ക്ഷണിച്ച ശേഷം ഞങ്ങൾക്ക് മാത്രം പ്രോഗ്രാം ചെയ്യുന്നത് വലിയ തെറ്റാണ് എന്നതിനാൽ ആ പരിപാടി തന്നെ വേണ്ടെന്ന് വെച്ചു. കോഴിക്കോടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഈ പരിപാടി ക്യാൻസൽ ചെയ്തതിൽ’, ഒമർ ലുലു കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top