Connect with us

മണിരത്നത്തിൻറെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിൽ താര സുന്ദരി ഐശ്വര്യ ലക്ഷ്മി?!

Tamil

മണിരത്നത്തിൻറെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിൽ താര സുന്ദരി ഐശ്വര്യ ലക്ഷ്മി?!

മണിരത്നത്തിൻറെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിൽ താര സുന്ദരി ഐശ്വര്യ ലക്ഷ്മി?!

മണിരത്നത്തിന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും.ഒപ്പം തന്റെ സ്വപ്ന ചിത്രത്തിനായി താരം തുടക്കം കുറിക്കുകയുമാണ്.വളരെ വലിയ താര നിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്.നായകന്‍, ഗുരു, റോജ, ബോംബെ, ദില്‍ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രം ‘പൊന്നിയിന്‍ സെല്‍വനില്‍’ വിക്രത്തിനൊപ്പം നായികമാരായി ഐശ്വര്യ റായ് ബച്ചനും കീര്‍ത്തി സുരേഷും.ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളിനടി ഐശ്വര്യ ലക്ഷ്മിയും ഒരു ഭാഗമായേക്കും എന്ന റിപ്പോർട്ട് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഡിസംബർ 12ന് തായ്‌ലൻഡിൽ ആരംഭിക്കും. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്.

വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്ക ഷെട്ടി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം ലൈക പ്രൊ‍ഡക്‌ഷൻസ്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി.

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ഉദ്ദേശ്യം.

2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

2005 ൽ പൊന്നിയിൽ സെൽവൻ എന്ന പേരിൽ രാധാമോഹൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, പ്രകാശ് രാജ്, ഗോപിക തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് പക്ഷേ ചരിത്ര നോവൽ പൊന്നിയിൻ‌ സെൽവനുമായി ബന്ധമുണ്ടായിരുന്നില്ല.

aishwarya lakshmi in maniratnam movie ponniyin selvan

More in Tamil

Trending