സിനിമയായിരുന്നില്ല എന്റെ സ്വപ്നം.. പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം – അഹാന കൃഷ്ണകുമാർ
By
ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയായി. വിടർന്ന കണ്ണുകളുള്ള സുന്ദരി എന്നാണ് അഹാനയെ ചലച്ചിത്ര ലോകം വിശേഷിപ്പിച്ചത്. താര കുടുംബത്തിൽ നിന്നുമാണ് അഹാനയുടെ വരവ്. വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്ന കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
അതേസമയം ഇപ്പോഴിതാ സിനിമയായിരുന്നില്ല തന്റെ സ്വപ്നമെന്ന് നടന് കൃഷ്ണകുമാറിന്റെ മകള്‍ പറയുന്നു. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നമെന്ന് അഹാന പറഞ്ഞു. എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്ബോള് കണക്കും ഫിസിക്സുമൊക്കെ വില്ലന്മാരായി. ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി. ക്ലാസ്മേറ്റ്സ് സിനിമ കണ്ട കാലത്ത് പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നു അഹാനയുടെ ആഗ്രഹം. അന്നയും റസൂലുമായിരുന്നു താരത്തിന്റെ ആദ്യം വന്ന ചിത്രം. അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014 ല്‍ അരങ്ങേറ്റം കുറിച്ചു. അഹാന നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക. സണ്ണിവെയിനിനൊപ്പമുള്ള പിടികിട്ടാപ്പുള്ളി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.
ahana krishnakumar
