Social Media
തട്ടിപ്പ് കയ്യോടെ പിടികൂടി; സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പങ്കുവെച്ച് അഹാന കൃഷ്ണ
തട്ടിപ്പ് കയ്യോടെ പിടികൂടി; സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പങ്കുവെച്ച് അഹാന കൃഷ്ണ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്.
ഇപ്പോഴിതാ തന്റെ അമ്മയെ പറ്റിക്കാൻ ചിലർ ശ്രമിച്ചതിനെ പറ്റി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെ അമ്മയ്ക്ക് വന്ന ചില മെസ്സേജുകളുടെ സ്‌ക്രീൻഷോട്ട് ആണ് നടി പങ്കുവെച്ചത്. മാത്രമല്ല വാട്‌സാപ്പിലൂടെയും ഓൺലൈനിലൂടെയും വ്യാപകമായി നടക്കുന്നൊരു തട്ടിപ്പ് പിടിച്ചതിനെ കുറിച്ചാണ് അഹാന പറഞ്ഞത്.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെയോ അതല്ലെങ്കിൽ പരിചയമുള്ള ആളുകളുടെയോ വാട്‌സാപ്പിൽ നിന്നും ഒടിപി നമ്പർ അയച്ച് തരാമോ എന്ന് ചോദിച്ചാണ് മെസ്സേജുകൾ വരുന്നത്. എന്നാൽ ഇത് തട്ടിപ്പുകാർ സമീപിക്കുന്ന പുതിയ രീതിയാണ്. നമ്മുടെ തന്നെ കോൺടാക്ടിലുള്ള ആരുടെയെങ്കിലും നമ്പർ ആദ്യമേ ഹാക്ക് ചെയ്തിട്ടുണ്ടാവും. എന്നിട്ടായിരിക്കും മെസ്സേജ് അയക്കുക.
അവർ ചോദിക്കുന്ന നമ്പർ നമ്മൾ തിരിച്ചയച്ചു കൊടുത്താൽ അപ്പോൾ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടും. അത്തരത്തിൽ എന്റെ അമ്മയ്ക്ക് വന്ന ചില ചാറ്റുകൾ ആണെന്ന് പറഞ്ഞാണ് അഹാന എത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് സ്‌ക്രീൻ നോക്കി ആറക്കമുള്ള ഒടിപി നമ്പർ അയച്ചു തരൂ എന്ന സന്ദേശമാണ് സിന്ധു കൃഷ്ണയ്ക്ക് വന്നത്.
ഇതൊരു തട്ടിപ്പ് ആണെന്ന് മനസ്സിലാക്കിയ സിന്ധു നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഈ നമ്പർ തരേണ്ട ആവശ്യമെന്താണെന്നും തിരികെ ചോദിക്കുന്നു. വീണ്ടും ഒടിപി നമ്പർ തരാൻ ഇവർ ആവശ്യപ്പെട്ടതോടെ നിങ്ങൾ തട്ടിപ്പല്ലേ എന്ന് ചോദിച്ചതോടെ ഇതിന് മറുപടിയായി അവരത് സമ്മതിച്ചിരിക്കുകയാണ്.
ഇതോടെ സിന്ധു കൃഷ്ണ ആ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. അമ്മയെ ചതിയിൽപ്പെടുത്താൻ നോക്കിയവരുടെ ചാറ്റ് സഹിതം പങ്കുവെച്ചാണ് വാട്‌സാപ്പ് ഉപയോഗിക്കുന്ന പ്രായമുള്ള ആളുകളടക്കം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി അഹാന എത്തിയത്. അഹാനയുടെ പറുന്നത് ഇങ്ങനെ;
എന്റെ അമ്മയ്ക്ക് വാട്‌സാപ്പിലൂടെ ഇന്ന് രാവിലെ വന്ന മെസ്സേജുകൾ ആണിത്. നേരത്തെ ഈ വാട്‌സ്ആപ്പ് നമ്പർ ആരോ ഹാക്ക് ചെയ്തിരുന്നു. എന്റെ അമ്മ സ്മാർട്ട് ആയതുകൊണ്ട് അവർ ഇങ്ങനെയാണ് റിപ്ലൈ ചെയ്തത്. ഇതുപോലെ ആരെങ്കിലും വാട്‌സാപ്പിലൂടെ നമ്പർ ചോദിച്ചു വന്നാൽ ദയവുചെയ്ത് ആരും നൽകരുത്. എന്തായാലും അയാൾ അവസാനം അമ്മയ്ക്ക് നൽകിയ മറുപടിയാണ് ഏറ്റവും രസകരം. ഓൺലൈനിലൂടെയുള്ള സ്‌കാമുകളിൽ എല്ലാവരും കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് കൂടി നൽകിക്കൊണ്ടാണ് അഹാന പോസ്റ്റുമായി എത്തിയത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടത്. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി.
പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു.
പിന്നാലെ ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി. വിഷയത്തിൽ പ്രതികരിച്ച വ്ലോഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ നടത്തി. ഇതിനെതിരെ വ്യാപക വിമർശനം വന്നു. സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല.