Social Media
നീ ഹിമമഴയായ് വരൂ.. ലൂക്കയുടെ നിഹാരിക ഒടുവിൽ പ്രണയഗാനവുമായി…
നീ ഹിമമഴയായ് വരൂ.. ലൂക്കയുടെ നിഹാരിക ഒടുവിൽ പ്രണയഗാനവുമായി…
അഭിനയത്തിൽ മാത്രമല്ല പാട്ടിലും അഹാനയെ തോൽപ്പിക്കാൻ കഴിയില്ല. ലൂക്കയുടെ നിഹാരിക ഒടുവിൽ പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് . ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യവേഷങ്ങളിൽ എത്തിയ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ എന്ന ഗാനമാണ് അഹാന പാടിയിരിക്കുന്നത്. കൈലാസ് മേനോൻ ആണ് പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് .കെ.എസ് ഹരിശങ്കറും നിത്യയും ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്
അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത് . ഈ പാട്ട് എന്റെ തലയിൽനിന്ന് പുറത്തുപോകുന്നില്ല. മനോഹരമായ പാട്ടാണ് ഇത് . അതുകൊണ്ട് തന്നെ ഞാൻ ഇതിവിടെ ഇടുകയാണ്. സമീപകാലത്തെ മികച്ച ഡ്യുയറ്റുകളിൽ ഒന്നാണിതെന്ന് അഹാന കുറിച്ചു . ഗായകരെയും സംഗീത സംവിധായകൻ കൈലാസ് മേനോനെയും ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്. പാട്ട് കേട്ടതോടെ കൈലാസ് മേനോൻ മറുപടിയുമായി എത്തിയിട്ടുണ്ട്.
“വളരെ മനോഹരമായിരിക്കുന്നു അഹാന. ഞാൻ എപ്പോഴും പറയാറുള്ളതു പോലെ, നിന്റെ ശബ്ദം വളരെ ഭംഗിയുള്ളതും ഉറച്ചതുമാണ്. ലൂക്കയിലും എനിക്കേറ്റവും ഇഷ്ടമായത് അതാണ്. ഇനിയും പാടുക,” എന്നാണ് കൈലാസ് പറഞ്ഞത് .ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അഹാന കൃഷ്ണ. ലൂക്കയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു താരം.
ആദ്യ പരീക്ഷണമാണ് ഈ പാട്ട് പാടൽ കാറ്റ് എന്ന വാക്കില്‍ തുടങ്ങുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി വിസ്പേഴ്സ് ആൻഡ് വിസിൽസ് എന്ന പേരിൽ അഹാന സംഗീത ആൽബം പുറത്തിറക്കിയിരുന്നു. തമിഴില്നിന്നുളള പാട്ടുകള്‍ക്കൊപ്പം മലയാള ഗാനങ്ങളായ തുളളി വരും കാട്രേ, കാട്രേ എന്‍ വാസല്‍ വന്തായ് തുടങ്ങിയ ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു.
AHANA KRIISHNAKUMAR
