Malayalam
‘കുറച്ച് ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്’; സന്തോഷ വാര്‍ത്ത പങ്കിട്ട് അഹാന
‘കുറച്ച് ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്’; സന്തോഷ വാര്‍ത്ത പങ്കിട്ട് അഹാന
തനിക്ക് കോവിഡ് നെഗറ്റീവ് ആയ വിവരം ആരാധകരുമായി പങ്ക് വെച്ച് അഹാന കൃഷ്ണ. ആരാധകര്‍ക്ക് കോവിഡ് പകരാതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും അഹാന പങ്കുവെച്ചു. 20 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. കോവിഡ് ദിനങ്ങളില്‍ ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്‍ എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്ക് വെച്ചത്.
കോവിഡ് കാരണം മാറി നിന്ന താരം ഫലം നെഗറ്റീവ് ആയതോടെ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. കോവിഡ് പോസിറ്റീവ് ആയതു മുതലുള്ള തന്റെ ചിത്രങ്ങളും വിശേഷങ്ങളും അഹാന പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഏകാന്തതയിലാണെന്നും തന്റെ തന്നെ സാന്നിധ്യം സ്വയം ആസ്വദിക്കുന്നുവെന്നുമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് പറഞ്ഞത്.
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് അഹാനയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഏതാനും നാളുകള്‍ മുന്‍പാണ് പൂര്‍ത്തിയായത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് അടി.
