Connect with us

‘അച്ഛന്‍ പൊട്ടിയല്ലോ’; കൃഷ്ണ കുമാറിന്റെ പരാജയത്തിന് പിന്നാലെ അഹാനയ്ക്ക് പരിഹാസം; തക്ക മറുപടിയുമായി താരം

Social Media

‘അച്ഛന്‍ പൊട്ടിയല്ലോ’; കൃഷ്ണ കുമാറിന്റെ പരാജയത്തിന് പിന്നാലെ അഹാനയ്ക്ക് പരിഹാസം; തക്ക മറുപടിയുമായി താരം

‘അച്ഛന്‍ പൊട്ടിയല്ലോ’; കൃഷ്ണ കുമാറിന്റെ പരാജയത്തിന് പിന്നാലെ അഹാനയ്ക്ക് പരിഹാസം; തക്ക മറുപടിയുമായി താരം

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ കൃഷ്ണകുമാര്‍ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാര്‍ തോറ്റതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്.

‘അച്ഛന്‍ പൊട്ടിയല്ലോ’ എന്ന് ചോദിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ‘അയിന്’ എന്നാണ് നടിയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചയാളുടെ മെസ്സേജും മറുപടിയും അഹാന പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, മകള്‍ എന്ന നിലയിലാണ് താന്‍ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറഞ്ഞിരുന്നു. നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും അഹാന വ്യക്തമാക്കിയിരുന്നു.

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.

കുടുംബമായി കൃഷ്ണകുമാര്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ജനവിധിയെ സ്‌നേഹപൂര്‍വം സ്വീകരിക്കുന്നുവെന്നും കൊല്ലം മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.

More in Social Media

Trending

Recent

To Top