Malayalam Breaking News
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം- റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി!!
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം- റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി!!
സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി വീണ്ടും രംഗത്ത്. ഞങ്ങൾ മരിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി റോഷൻ ആന്‍ഡ്രൂസ് ആണെന്ന് പറയുകയാണ് ആൽവിൻ.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആല്വിന് ആന്റണി പറഞ്ഞു. സംവിധായകന് റോഷന് ആന്‍ഡ്രൂസ് വീടുകയറി ആക്രമിച്ചുവെന്ന് കാണിച്ച് ആല്വിന് ആന്റണി നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് തനിക്ക് ജീവാപായം സംഭവിച്ചാല്‍ ഉത്തരവാദി റോഷന് ആന്‍ഡ്രൂസായിരിക്കുമെന്ന് ആല്വിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞാനും എന്റെ കുടുംബവും ഭയത്തോടയൊണ് ജീവിക്കുന്നത്. കൊല്ലപ്പെടുമോ എന്ന് ഭയന്നാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം. ഞങ്ങള്‍ മരിച്ചുപോകുകയാണെങ്കില്‍ റോഷന് ആന്‍ഡ്രൂസിനെയും ഗുണ്ടകളെയും നിങ്ങള്‍ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആന്റണിയും ഭാര്യയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റോഷന്റെ സംവിധാന സഹായിയായ തന്റെ മകനും മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധം ചോദ്യംചെയത് റോഷന്റെ നേതൃത്വത്തിലുള്ള സംഘം വീട് ആക്രമിച്ചുവെന്നാണ് ആല്‍വിന്റെ പരാതി. ഇതേ പെണ്‍കുട്ടിയെ കൊണ്ട് മകനെതിരെ പരാതി നല്കി കേസ് ഒത്തുത്തീര്‍ക്കാനും റോഷന് ശ്രമിക്കുകയാണെന്ന് ആല്വിന് ആന്റണി കൊച്ചിയില്‍ ആരോപിച്ചു. ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കൈവശമുണ്ടെന്നും മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും ആല്വിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
again alvin antony against roshan andrews
