Malayalam Breaking News
അനിയത്തി പ്രാവിനു ശേഷം നല്ല സിനിമയൊന്നുമില്ലേ ? – ആരാധകനു മറുപടിയുമായി കുഞ്ചാക്കോ ബോബൻ
അനിയത്തി പ്രാവിനു ശേഷം നല്ല സിനിമയൊന്നുമില്ലേ ? – ആരാധകനു മറുപടിയുമായി കുഞ്ചാക്കോ ബോബൻ
By
മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ . ഉദയകുടുംബത്തിന്റെ ഇളമുറക്കാരനായ കുഞ്ചാക്കോ ബോബൻ ഫാസിൽ ചിത്രമായ അനിയത്തി പ്രാവിലൂടെയാണ് കടന്നു വന്നത്. സിനിമയോട് വലിയ താല്പര്യമൊന്നുമില്ലാതെ കടന്നു വന്ന കുഞ്ചാക്കോ ബോബൻ പിന്നീട് ഹിറ്റ് പ്രണയനായകൻ മാറുകയായിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. അതുപോലൊരു പ്രണയ ചിത്രത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആ സിനിമ ഉണ്ടാക്കിയത്ര ഓളമൊന്നും ഇന്നാര്‍ക്കും ഉണ്ടാക്കാനായിട്ടില്ലെന്നുമൊക്കെയാണ് ആരാധകരുടെ അവകാശവാദം.
ആ കാലഘട്ടത്തിലെ പ്രണയനായകന്‍ കൂടിയായിരുന്നു അദ്ദേഹം. അടിക്കടിയുള്ള പ്രണയചിത്രങ്ങളെത്തുടര്‍ന്ന് ചോക്ലേറ്റ് ഹീറോ ഇമേജും താരത്തിന് ലഭിക്കുകയായിരുന്നു. ഇടയ്ക്ക് ബിസിനസ്സിനായി സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് തിരികെയെത്തിയപ്പോഴാണ് ആ ഇമേജ് അദ്ദേഹം മാറ്റിമറിച്ചത്. വില്ലത്തരമായാലും സ്വഭാവ നടനായാലും ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതനാണെന്നെ് തെളിയിക്കുകയായിരുന്നു താരം.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം അടുത്തിടെ പങ്കുവെച്ച പരസ്യ വീഡിയോയ്ക്ക് കീഴിലായാണ് ഒരാള്‍ സംശയം ചോദിച്ചെത്തിയത്. അതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. മണിച്ചിത്രത്താഴ് കാണൂ എന്ന മറുപടിയാണ് താരം നല്‍കിയത്.
kunchako boban replied to fans comment
