Connect with us

ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

Bollywood

ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

നടി ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചിപ്പിക്കുന്നത്.

ഓവര്‍കോട്ട് ധരിച്ച് നടക്കുന്ന കത്രീനയുടെ ബേബി ബംപ് കാണാം എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ താരങ്ങള്‍ നടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കത്രീനയുടെ കൈ പിടിച്ചാണ് വിക്കി നടക്കുന്നത്. ഈ വീഡിയോക്ക് താഴെയാണ് കത്രീന ഗര്‍ഭിണിയാണെന്ന കമന്റുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.

അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നായിരുന്നു വിക്കി തുറന്നു പറഞ്ഞത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top