Malayalam Breaking News
ജി എൻ പി സി അംഗങ്ങളെ അമ്പരപ്പിച്ച് ഗ്രൂപ്പ് അഡ്മിന്റെ തീരുമാനം !!!
ജി എൻ പി സി അംഗങ്ങളെ അമ്പരപ്പിച്ച് ഗ്രൂപ്പ് അഡ്മിന്റെ തീരുമാനം !!!
By
ജി എൻ പി സി അംഗങ്ങളെ അമ്പരപ്പിച്ച് ഗ്രൂപ്പ് അഡ്മിന്റെ തീരുമാനം !!!
സമൂഹ മാധ്യമങ്ങളിലും ചാനൽ മുറികളിലും ചർച്ചയാകുകയാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഥവാ ജി എൻ പി സി ഗ്രൂപ്പ്. രഹസ്യ സ്വഭാവത്തിൽ 18 ലക്ഷം അംഗങ്ങളുമായി മുന്നേറുന്ന പേജിൽ മദ്യപാനത്തിന്റെ രീതികളും ആഹാരവുമാണ് ചർച്ച വിഷയം.
എന്നാൽ ഗ്രൂപ്പിന്റെ രഹസ്യ സ്വഭാവം പരാതിയെ തുടർന്ന് നിരീക്ഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും ഗ്രൂപ്പ് പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോൾ ഗ്രൂപ്പിൽ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ല എന്നാണ് ഗ്രൂപ്പ് അഡ്മിന്‍ നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് അക്ഷരാര്‍ത്ഥത്തിൽ എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.എന്നാൽ അഡ്മിന്‍ ടി.എല്‍ അജിത് കുമാര്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ ഗ്രൂപ്പ് മദ്യപാനത്തെയോ, മദ്യത്തെയോ പ്രോത്സാഹപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അതു നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
Admins warning to GNPC members
