Malayalam Breaking News
പേളി മാണിക്ക് ദിലീപിന്റെ നായികയാകാനുള്ള അവസരം നഷ്ടമാക്കിയത് ജാഡ – ലാൽ ജോസ് പറയുന്നു
പേളി മാണിക്ക് ദിലീപിന്റെ നായികയാകാനുള്ള അവസരം നഷ്ടമാക്കിയത് ജാഡ – ലാൽ ജോസ് പറയുന്നു
By
പേളി മാണിക്ക് ദിലീപിന്റെ നായികയാകാനുള്ള അവസരം നഷ്ടമാക്കിയത് ജാഡ – ലാൽ ജോസ് പറയുന്നു
പേർളി മാണിയെ അവതാരകയയാണ് എല്ലാവരും കണ്ടിട്ടുള്ളത്. ചില സിനിമകളിൽ അഭിനയിച്ചെങ്കിലും നല്ലൊരു അവസരം നഷ്ടപ്പെടുത്തിയ കഥയുമുണ്ട് പേളിക്ക് . ലാൽ ജോസിന്റെ ഏഴു സുന്ദര രാത്രികളിലേക്കാണ് പേർളിയെ ക്ഷണിച്ചത്.
റിമയും പാർവതിയുമായിരുന്നു ചിത്രത്തിലെ ദിലീപിന്റെ നായികമാർ. എന്നാൽ ഇവരിൽ ഒരാളായി ലാൽ ജോസ് ആദ്യം മനസ്സിൽ കണ്ടിരുന്നത് പേളിയെയായിരുന്നു. ചാനൽ പരിപാടിയിലാണ് ലാൽ ജോസ് സംഭവം പറയുന്നത്.
പേളിയെ ലാൽ ജോസ് ആദ്യമായി കാണുന്നതും ഈ സിനിമയുടെ തുടക്കത്തിലാണ്. ‘പേളിെയ ആയിരുന്നു ഒരു നായികയായി മനസ്സിൽ ആഗ്രഹിച്ചത്. അങ്ങനെ പേളി എന്റെ ഓഫീസിൽ വന്നു. സിനിമയുടെ കഥയും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു.
‘അത് സാർ ഞാൻ വേറൊരു പടം കമ്മിറ്റ് ചെയ്തു. ഫോറസ്റ്റിൽ ചിൽ ചെയ്യുന്ന സിനിമയാണ്. സാറിന്റെ പടത്തിന്റെ ഡേറ്റ് മാറ്റുകയാണെങ്കിൽ ഇത് ചെയ്യാം അല്ലെങ്കിൽ പറ്റില്ല.’ ഇങ്ങനെയാണ് പേളി പറഞ്ഞത്. തീരെ ജാടയില്ലാത്ത കുട്ടിയായിരുന്നു. അന്ന് തന്നെ ഞാൻ നമസ്തെ പറഞ്ഞ് വിട്ടിരുന്നു.’–ലാൽ ജോസ് പറഞ്ഞു.
lal jose about pearle maaney