Malayalam
അങ്ങനെ ഒന്നും പോകില്ല പുറത്ത് കട്ട സപ്പോർട്ടാണ്; രജിത്തിന് പിന്തുണയുമായി ആദിത്യ ജയൻ
അങ്ങനെ ഒന്നും പോകില്ല പുറത്ത് കട്ട സപ്പോർട്ടാണ്; രജിത്തിന് പിന്തുണയുമായി ആദിത്യ ജയൻ
സംഭവ ബഹുലമായ എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ പ്രേക്ഷകർ കണ്ടത്. ബിഗ് ബോസ്സിലെ ശക്തനായ മത്സരാർത്ഥിയും പുറത്ത് ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുമുളള രജിത്ത് കുമാരനെ കഴിഞ്ഞ ദിവസം താൽക്കാലികമായി ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്
സ്കൂൾ ടാസ്ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം. കണ്ണ് നീറിയതിനെത്തുടര്ന്ന് രേഷ്മ നിലവിളിച്ചപ്പോഴാണ് കളി കൈവിട്ടുപോയെന്ന് എല്ലാവരും അറിഞ്ഞത്. താരത്തിന്റെ കണ്ണ് വീര്‍ത്തുവരുന്നുണ്ടായിരുന്നു. താല്‍ക്കാലികമായി ടാസ്ക്ക് ക്യാന്‍സല്‍ ചെയ്തുവെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തിരുന്നു. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായാണ് രജിത്തിനെ കണ്ഫഷന് റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഇതാ രജിത്ത് കുമാറിന് പിന്തുണയുമായി സീരിയൽ- സിനിമ നടൻ ആദിത്യൻ ജയൻ
ബിഗ് ബോസ് കാണുന്ന താരത്തിന്റെ മകന്റെയും, രജിത്തിന്റെയും ഫോട്ടോ പങ്ക് വച്ചുകൊണ്ടാണ് പിന്തുണയുമായി എത്തിയത്. ” ബിഗ് ബോസിൽ രജിത് സാറിനെ കാണുവാ ചെക്കൻ. അങ്ങനെ ഒന്നും പോകില്ല പുറത്ത് കട്ട സപ്പോർട്ട്” എന്നാണ് ആദിത്യൻ ജയൻ കുറിച്ചത്
big boss 2
