Malayalam
ഒരു പയ്യന്‍ ദേഷ്യത്തോടെ എന്റെ കോളറില്‍ പിടിച്ചു;കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു!
ഒരു പയ്യന്‍ ദേഷ്യത്തോടെ എന്റെ കോളറില്‍ പിടിച്ചു;കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു!
നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പൃഥ്വിരീജിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സൊസിലെ മീഡിയയിൽ ഇടം പിടിക്കുന്നത്.എന്നാൽ ഇപ്പോളിതാ ഭാര്യ സുപ്രിയ പങ്കുവച്ച ഒരനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മാധ്യമ പ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം അത് ഉപേക്ഷിച്ച് സിനിമ നിർമ്മാണ മേഖലയിലേക്ക് ശ്രദ്ധ ചെലുത്തുകയാണിപ്പോൾ.കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിംഗ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്.ഇപ്പോളിതാ തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയ.
ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരായവരില്‍ എപ്പോഴും ആ താത്പര്യവും ജോലിയോടുള്ള അഭിനിവേശവും ഉണ്ടാകും. ഇപ്പോഴും ബിബിസിക്കു വേണ്ടി ഫ്രീലാന്‍സ് ചെയ്യുന്നുണ്ട്. മുംബൈയില്‍ അക്കാലത്തുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മുംബൈ സ്‌ഫോടനം, താജ് ഭീകരാക്രമണം, വെള്ളപ്പൊക്കം എന്നിങ്ങനെ എല്ലാ പ്രധാന സംഭവങ്ങളും കവര്‍ചെയ്തു. എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജോലിയില്‍ നിന്നും മാറിയാലും തിരിച്ചു വരാമെന്നുള്ള ആത്മവിശ്വാസവും ഉണ്ട്. നാട്ടില്‍ കൂടുതല്‍ പേരും അറിയുന്നത് പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയെയാണ്. എന്നാല്‍, മുംബൈയാണ് എനിക്ക് കരിയര്‍ നല്‍കിയത്. സുപ്രിയ മേനോന്‍ എന്ന ജേണലിസ്റ്റിനെ ഉണ്ടാക്കിയത്. സുപ്രിയ മേനോന്‍ എന്ന ജേണലിസ്റ്റായാണ് മുംബൈയിലുള്ളവര്‍ അറിയുന്നത്. അതുകൊണ്ട് എനിക്ക് തീര്‍ച്ചയായും മുംബൈ തന്നെയാണ് കൂടുതല്‍ ഇഷ്ടം.
ജേണലിസ്റ്റ് എന്നതു തന്നെയാണ് എന്റെ ഐഡന്റിറ്റി. ഞാന്‍ പൂര്‍ണമായും ഒരു ന്യൂസ് ജേണലിസ്റ്റാണ്. ബിഗ് ബ്രേക്കിങ് ന്യൂസുകള്‍ വരുമ്പോള്‍ ഒരു ക്യാമറയും മൈക്കുമായി അവിടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കവര്‍ ചെയ്യാമായിരുന്നു എന്ന് കരുതും. അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പ്രസ്‌ക്ലബ് ജീവിതവും. നമ്മള്‍ സുഹൃത്തുക്കളെ എല്ലാം കാണുന്നത് ഒരു ബ്രേക്കിങ് ന്യൂസ് വരുമ്പോഴായിക്കും. പിന്നെ രാത്രി ഷിഫ്റ്റുകളിലെ ചായകുടി ഇതെല്ലാം എനിക്ക് നഷ്ടങ്ങള്‍ തന്നെയാണ്. മുംബൈയിലെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമാണ്. കഴുത്തുവരെ വെള്ളം ഉണ്ടായിരുന്നു. അതിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നത്. കാറൊന്നും പോകില്ലായിരുന്നു. ഞങ്ങള്‍ നടന്നാണ് പോയത്. നിരവധി പേര്‍ ആ വെള്ളപ്പൊക്കത്തില്‍ മരിച്ചു. അക്കാലത്തെ റിപ്പോര്‍ട്ടിങ് അനുഭവങ്ങളെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതായിരുന്നു.
മുംബൈ സ്‌ഫോടനം നൽകിയതും മറ്റൊരനുഭവമായിരുന്നു.11 മിനിട്ടിനുള്ളില്‍ 7 സ്‌ഫോടനങ്ങളാണ് ബോംബെയില്‍ ഉണ്ടായത്. സ്‌ഫോടനം നടന്നതിന് ഏറ്റവും സമീപത്തുള്ളത് ഞാനായിരുന്നു. റെയില്‍വെ സ്റ്റേഷനു സമീപത്തായിരുന്നു സ്‌ഫോടനം. അകത്തു കൂടി ആളുകളെ കയറ്റിവിടില്ല. അതുകൊണ്ട് ഞാനും ക്യാമറാമാനും മതില്‍ ചാടിക്കടന്നാണ് അവിടെ എത്തിയത്. ഒരു പ്രഷര്‍കുക്കര്‍ ബോംബായിരുന്നു അത്. സ്‌ഫോടനത്തിന് ഇരയായവരെയെല്ലാം അപ്പോഴേക്കും അവിടെ നിന്നും മാറ്റിയിരുന്നു. ഞാനും ക്യാമറാമാനും ട്രാക്കിലൂടെ ഓടി.
മുംബൈയില്‍ ട്രാക്കുകളുടെ ഇരുഭാഗത്തും വീടുകള്‍ ഉണ്ടാകും. ആ വീടുകളിലുണ്ടായിരുന്ന ഒരാളെങ്കിലും ആ അപകടത്തില്‍ പെട്ടുകാണണം. അവിടെയെത്തിയപ്പോള്‍ ഒരു പയ്യന്‍ ദേഷ്യത്തോടെ എന്റെ കോളറില്‍ പിടിച്ചു. ദേഷ്യവും സങ്കടവും നിറഞ്ഞതായിരുന്നു അവരുടെ അപ്പോഴത്തെ അവസ്ഥ. അദ്ദേഹത്തോട് ഞാന്‍ ശാന്തനാകാന്‍ പറഞ്ഞു. കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു. ആ സമയത്ത് നമ്മള്‍ എല്ലാം കവര്‍ ചെയ്യും. അത് കവര്‍ ചെയ്ത് വീട്ടില്‍ പോയിരിക്കുമ്പോഴാണ് ഈ ചിത്രങ്ങളെല്ലാം മനസ്സില്‍ വരുന്നത്. അവിടെ ഒരു സ്ട്രീറ്റ് ഉണ്ടായിരുന്നു. 80 ശതമാനം വീടുകളിലെ ആളുകള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
about supriya menon