Connect with us

അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്

Malayalam Breaking News

അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്

അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക് എത്തുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ല എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഈ കാര്യത്തിൽ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് അരുവി.
അദിഥി ബാലനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അതി ഗംഭീര പ്രകടനമാണ് അദിഥി കാഴ്ചവച്ചത്.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ജാക്ക് ആന്‍ഡ് ജില്‍ ഒരുങ്ങുന്നതെന്ന് അറിയുന്നു.

മഞ്ജു വാരിയര്‍ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ റാം സുരേന്ദറാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബികെ ഹരിനാരായണന്‍ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയിരിക്കുന്നു. ലെന്‍സ്‌മെന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

adithi balan first filim in mollywood

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top